മലയാളത്തിലെ ശ്രദ്ധേയരായ നടന്മാരാണ് പൃഥ്വിരാജും ഇന്ദ്രജിത്തും. ഇപ്പോഴിതാ ഇരുവരുടെയും കുട്ടിക്കാലത്തെ ഒരു ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. നടനും അച്ഛനുമായ സുകുമാരന്റെ ബെന്‍സ് കാറിനൊപ്പം നില്‍ക്കുന്ന ഇരുവരുടെയും അപൂര്‍വ്വചിത്രം പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിദ്ധു പനയ്ക്കല്‍ ആണ് ഫേസ്ബുക്കിലൂടെ പങ്കുവച്ചത്.
തിരുവനന്തപുരത്തെ കുഞ്ചാലുംമൂട്ടിലുള്ള 'സുമം' എന്ന വീട്ടില്‍ വെച്ച് സുകുമാരന്‍ തന്നെയാണ് ഈ ചിത്രം ക്യാമറയില്‍ പകര്‍ത്തിയത്. സുകുമാരന്‍ എന്നതിലെ സു വും മല്ലിക എന്നതിലെ മ യും ചേര്‍ത്താണ് സുമം എന്ന് വീടിന് പേരിട്ടതെന്ന് സിദ്ധു പനയ്ക്കല്‍ കുറിച്ചു.
സിദ്ധു പനയ്ക്കല്‍ പങ്കുവച്ച കുറിപ്പ്:
ഇന്ദ്രജിത്തും പൃഥ്വിരാജും, ഞാനും അന്നത്തെ സുകുമാരൻ സാറിന്റെ ഡ്രൈവറായ ഗോപിയും. സുകുമാരൻ സാറിന്റെ ബെൻസിനൊപ്പം നിന്നുള്ള ഈ ഫോട്ടോ എടുത്തത് സുകുമാരൻ സാർ തന്നെയാണ്. തിരുവനന്തപുരത്തെ കുഞ്ചാലുംമൂട്ടിലെ "സുമം" എന്ന വീട്ടിൽ വച്ച്. സുകുമാരൻ എന്നതിലെ സു വും മല്ലിക എന്നതിലെ മ യും ചേർത്താണ് സുമം.
ഞാൻ ഇത്രയും ടൈപ്പ് ചെയ്യുമ്പോഴേക്കും മല്ലികചേച്ചി വിളിച്ചു. എനിക്കും കുടുംബത്തിനുമുള്ള ഓണക്കോടി തരാൻ വേണ്ടി. സാധാരണ ചേച്ചി ഓണത്തിന് മുമ്പാണ് ഓണക്കോടി തരാറ്. ഇപ്രാവശ്യം ചേച്ചി എറണാകുളത്തായിരുന്നു തിരുവനന്തപുരത്ത് വന്ന ഉടനെ വിളിച്ചതാണ് . ചേച്ചിയെ പറ്റിയും സാറിനെ പറ്റിയും ഞാൻ എഴുതി കൊണ്ടിരിക്കുമ്പോൾ ചേച്ചിയുടെ ഫോൺ വന്നത് അപ്രതീക്ഷിതം.

Comments