
കൊച്ചി: കൊച്ചിയില്‍ തൊഴിലുറപ്പ് തൊഴിലാളിയായ സ്ത്രീക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ ചെല്ലാനം 15, 16 വാര്‍ഡുകള്‍ കണ്ടെയ്ന്മെന്റ് സോണുകളാക്കി. ഇക്കാര്യം മന്ത്രി വി.എസ് സുനില്‍ കുമാറാണ് വ്യക്തമാക്കിയത്.
ഇതോടെ ഇവര്‍ ചികിത്സയില്‍ കഴിയുന്ന എറണാകുളം ജനറല്‍ ആശുപത്രിയിലെ 75 ജീവനക്കാര്‍ ക്വാറന്റീനില്‍ പോയി. ചെല്ലാനം ഫിഷിങ് ഹാര്‍ബറും അടച്ചു. 25 പേരുടെ ആന്റിജന്‍ പരിശോധനാ ഫലം നെഗറ്റീവായിട്ടുണ്ട്.






