
തിരുവനന്തപുരം: ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയുടെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ്. ചീഫ് സെക്രട്ടറിയുടെ ഡ്രൈവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് വിശ്വാസ് മേത്തയെ പരിശോധനയ്ക്ക് വിധേയമാക്കിയത്. ചീഫ് സെക്രട്ടറിയുടെ ഡ്രൈവറായ വട്ടപ്പാറ വേങ്ങോട് സ്വദേശിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. നാലാം തീയതി വരെ ചീഫ് സെക്രട്ടറിക്കൊപ്പം വേങ്ങോട് സ്വദേശിയായ 40 കാരന് ജോലി ചെയ്തിരുന്നു.
ഡ്രൈവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ചീഫ് സെക്രട്ടറിയുടെയും കുടുംബാംഗങ്ങളുടെയും സ്രവസാമ്പിള്‍ പരിശോധനയ്ക്കായി ശേഖരിച്ചിരുന്നു. പ്രാഥമിക സമ്പര്‍ക്ക പട്ടികയിലാണ് ചീഫ് സെക്രട്ടറി ഉള്‍പ്പെട്ടിരിക്കുന്നത്. മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ഡി.ജി.പിയും രണ്ടാം സമ്പര്‍ക്ക പട്ടികയിലാണ്.
ഇന്ന് ഉച്ചയോടെയാണ് ഡ്രൈവര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങളെ തുടര്‍ന്ന് സ്രവ പരിശോധനയ്ക്ക് വിധേയമാക്കുകയായിരുന്നു. യാതൊരു വിധ യാത്രാ പശ്ചാത്തലവുമില്ല. രോഗബാധിതരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടിട്ടില്ലെന്നാണ് വിവരം. ഈ പശ്ചാത്തലത്തില്‍ ഡ്രൈവര്‍ക്ക് രോഗം ബാധിച്ചതിനെ ഗൗരവത്തോടെയാണ് കാണുന്നത്.






