
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തേകാന്‍ വീണ്ടും സഹായഹസ്തവുമായി ടാറ്റ മോട്ടോഴ്സ്. സര്‍ക്കാരിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നൽകുന്നതിന്റെ ഭാഗമായി മഹാരാഷ്ടട്രയിലെ ബൃഹദ് മുംബൈ മുനിസിപ്പല്‍ കോര്പറേഷന്(ബി.എം.സി.) ടാറ്റ പുതിയ 20 വിങ്ങര്‍ ആംബുലന്‍സുകള്‍ നല്‍കിയെന്നാണ് റിപ്പോർട്ട്.
10 കോടി രൂപയുടെ ധനസഹായവും ടാറ്റ കൈമാറിയെന്നാണ് റിപ്പോർട്ട്. കൂടാതെ, ടാറ്റ സണ്‍സ് ബി.എം.സിയിലെ വിവിധ ആശുപത്രികള്‍ക്കായി 100 വെന്റിലേറ്ററുകളുംനല്കിയിട്ടുണ്ട്. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ സാന്നിധ്യത്തിലാണ് ആംബുലന്‍സ് ഉള്‍പ്പെടെയുള്ളവ ടാറ്റ മോട്ടോഴ്സ് നല്‍കിയത്. 2020 ഡല്‍ഹി ഓട്ടോ എക്സ്പോയില്‍ ടാറ്റ മോട്ടോഴ്സ് പ്രദര്‍ശിപ്പിച്ച പുതിയ വിങ്ങറിനെ അടിസ്ഥാനമാക്കി ഒരുങ്ങിയ ആംബുലന്‍സാണ് നല്‍കിയത്.
ഈ പുതിയ മോഡല്‍ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. ബിഎസ്-6 എന്ജിന് കരുത്തിലാണ് വാഹനം എത്തിയത്. റിപ്പോർട്ട് പ്രകാരം ആംബുലന്‍സിന്റെ ആദ്യ ബാച്ചിലെ വാഹനങ്ങളാണ് സര്‍ക്കാരിന് കൈമാറിയിട്ടുള്ളത്. വൈറ്റ്-യെല്ലോ-റെഡ് നിറങ്ങളാണ് വിങ്ങര്‍ ആംബുലന്‍സില്‍ സാറ്റാന്റേഡായി നല്‍കുന്നത്. 2.2 ലിറ്റര്‍ ഡൈകോര്‍ എന്‍ജിനാണ് വിങ്ങറിന് കരുത്തേകുന്നത്. ബേസിക് ലൈഫ് സപ്പോര്‍ട്ട്, പേഷ്യന്റ് സപ്പോര്‍ട്ട്, അഡ്വാന്‍സ്ഡ് ലൈഫ് സപ്പോര്‍ട്ട്, ഷെല്‍ എന്നീ നാല് വിഭാഗങ്ങളിലായുള്ള 20 ആംബുലന്‍സുകളാണ് നല്‍കിയിട്ടുള്ളത്.






