ഡബ്ലിന്‍: കൊവിഡ് ലോക്ഡൗണില്‍ അയര്‍ലണ്ടില്‍ കുടുങ്ങിപ്പോയ മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ആശ്വാസമായി വിമാന കമ്പനികളുടെ തീരുമാനം. യാത്രക്കാര്‍ക്ക് അവരുടെ സൗകര്യം അനുസരിച്ച് ടിക്കറ്റ് നീട്ടി നല്‍കുകയും റദ്ദാക്കുകയാണെങ്കില്‍ മുഴുവന്‍ പണവും തിരിച്ചുനല്‍കാനോ തയ്യാറാണെന്ന് കമ്പനികള്‍ വ്യക്തമാക്കി.
നാട്ടിലേക്ക് അവധിക്ക് വരുന്നതിനായി ലോക്ഡൗണിനു മുന്‍പ് ടിക്കറ്റ് ബുക്ക് ചെയ്തവരാണ് മിക്കവരും. വിമാനങ്ങള്‍ റദ്ദാക്കിയതോടെ ഇവരുടെ യാത്ര മുടങ്ങുകയും പണം നഷ്ടപ്പെടുമെന്ന ആശങ്ക ഉടലെടുക്കുകയും ചെചയ്തിരുന്നു. ഇത് സംബന്ധിച്ച് കൗണ്‍സിലര്‍ കൂടിയായ ബേബി പേരപ്പാടന്‍ ആണ് പാര്‍ലമെന്റില്‍ ഈമര്‍ ഹി്ഗിന്സുമായി ബന്ധപ്പെട്ട് വിഷയം അവതരിപ്പിച്ചത്.
പാര്‍ലമെന്റില്‍ ഗതാഗതം, ടൂറിസം, കായിക മന്ത്രി നല്കിയ മറുപടി പ്രകാരം, പാക്കേജ് ട്രാവല്‍ ഡയറക്ടീവ് അനുസരിച്ച് ഉപഭോക്താക്കള്‍ക്ക് പാക്കേജ് അവധി റദ്ദാക്കുന്ന എല്ലാ പെയ്മെന്റുകളും റീഫണ്ട് ചെയ്യാന്‍ അവകാശമുണ്ട്. ഇത് പോലെയുള്ള ഒഴിവാക്കാനാവാത്തതും അസാധാരണവുമായ സാഹചര്യങ്ങള്‍ കാരണം ഒരു പാക്കേജ് അവധി റദ്ദാക്കുന്നു.
https://www.gov.ie/en/publication/40f0d7-guidance-on-the-right-of-travellers-to-terminate-package-travel-cont/
ട്രാവല്‍ ഏജന്റുമാരില്‍ നിന്നും ടൂര്‍ ഓപറേറ്റര്‍മാരില്‍ നിന്നും റീഫണ്ട് ലഭിക്കുന്നതിന് ഉപഭോക്താക്കള്‍ക്ക് രപശ്നങ്ങള്‍ ഉണ്ടെങ്കില്‍ www.ccpc.ie അല്ലെങ്കില്‍ ഹെല്‍പ്പ് ലൈന്‍ 01402 5555 എന്ന നമ്പറിലോ പരാതി നല്കാന് കഴിയും.






