
ബെംഗളൂരു : കോവിഡ് ആശുപത്രിയുമായി ബന്ധപ്പെട്ട് വ്യാജ വാര്‍ത്ത പ്രചരിപ്പ സംഭവത്തില്‍ ബെംഗളൂരു പോലീസ് കേസെടുത്തു. ഇത്തരം വീഡിയോകള്‍ പ്രചരിപ്പിക്കുന്നത് സമൂഹത്തില്‍ ഭീതി സൃഷ്ടിക്കുമെന്നും ഇത്തരം നീച പ്രവൃത്തികളില്‍ നിന്ന് ആളുകള്‍ അകലണമെന്നും പോലീസ് ആവശ്യപ്പെട്ടു. ഉത്തരേന്ത്യയിലെ ആശുപത്രിയില്‍ നടന്ന സംഭവം ബെഗളൂരരുവിലെ ഒരു ആശുപത്രിയിലേതെന്നു പറഞ്ഞാണ് പ്രചരിക്കുന്നത്.
കോവിഡ് ഒപിയില്‍ മാസ്ക് ധരിച്ച് ആളുകള്‍ തിങ്ങിക്കൂടി നില്ക്കുന്നതും രോഗികളെ നിയന്ത്രിക്കാനാവാതെ ആശുപത്രിക്കാർ വലയുന്നതുമാണ് വീഡിയോയിലുള്ളത്. ഇത്തരത്തില്‍ തിങ്ങിക്കൂടി നില്‍ക്കരുതെന്ന് ഡോക്ടര്‍ പറയുന്നതും വീഡിയോയിലൂടെ കേൾക്കാം.
ബെംഗളൂരുവിലെ വിക്ടോറിയ ആശുപത്രിയില്‍ നടന്ന സംഭവമെന്ന പേരിലാണ് വീഡിയോ പ്രചരിച്ചത്.






