
ഹോങ്കോങ്: ഹോങ്കോങ്ങില്‍ കൊറോണ വൈറസ് അനിയന്ത്രിതമായി പടര്‍ന്നു പിടിക്കുന്നു. ജൂണ്‍ അവസാനത്തോടെ ഹോങ്കോങ്ങിലെ വൈറസ് വ്യാപനത്തില്‍ കുറവുണ്ടായിരുന്നു. എന്നാല്‍, വീണ്ടും സാഹചര്യങ്ങള്‍ മാറിമറിയുകയാണെന്നാണ് റിപ്പോര്‍ട്ട്.
108 പുതിയ കേസുകളാണ് ഞായറാഴ്ച രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഫിനാന്‍സ് ഹബ്ബില്‍ ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും കൂടുതല്‍ കേസുകളാണിത്. ചൈനയില്‍ കൊറോണ വൈറസ് കണ്ടെത്തിയതിനു പിന്നാലെ സ്ഥിരീകരിച്ച സ്ഥലങ്ങളിലൊന്നാണ് ഫിനാന്‍സ് ഹബ്. കോവിഡ് വ്യാപനം തടയുന്നതിനായി സാമൂഹിക അകലം ഉറപ്പുവരുത്തണമെന്ന് ഫിനാന്‍സ് ഹബ് നേതാവ് പറഞ്ഞു.
ഹോങ്കോങ്ങിലെ നിലവിലെ സ്ഥിതി വളരെ ഗുരുതരമാണ്. ബാര്‍, ജിം, നൈറ്റ്ക്ലബ് എന്നിവ അടച്ചു. റസ്റ്റോറന്റുകളില്‍ ഓണ്‍ലൈന്‍ ഓര്‍ഡറുകള്‍ മാത്രമേ സ്വീകരിക്കുന്നുള്ളൂ. വീടുകളിലും പുറത്തും മാസ്ക് ധരിക്കുന്നത് നിര്‍ബന്ധമാക്കിയിരിക്കുകയാണ്.






