
കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസില്‍ പ്രതി സരിത്തിന്റെ തിരുവനന്തപുരത്തെ വീട്ടില്‍ നിന്നും അന്വേഷണസംഘം കണ്ടെത്തിയ ബാഗില്‍ നിന്നും ലക്ഷങ്ങള്‍ കാണാതായെന്ന് റിപ്പോര്‍ട്ട്. ഒളിവില്‍ പോകുന്നതിന് മുമ്പ് സ്വപ്നാ സുരേഷ് ഏല്‍പ്പിച്ച ബാഗില്‍ നിന്നും പോലീസിന് കണ്ടെത്താനായത് 14 ലക്ഷം രൂപയാണ്. ഒളിവില്‍ പോകുന്നതിന് മുമ്പ് ആലപ്പുഴയിലെ ഒരു ജ്വല്ലറി ഉടമയെയാണ് ബാഗ് ഏല്‍പ്പിച്ചിരുന്നതെന്നും ഈ ബാഗാണ് സരിത്തിന്റെ തിരുവനന്തപുരത്തെ വീട്ടില്‍ നിന്നും കണ്ടെത്തിയതെന്നുമാണ് വിവരം.
നാടുവിടുന്നതിന് മുമ്പായി ബാഗ് ഏല്‍പ്പിക്കുമ്പോള്‍ 40 ലക്ഷം രൂപ ഉണ്ടായിരുന്നതായും 26 ലക്ഷം കാണാതെ പോയെന്നുമാണ് വിവരം. സരിത്ത് അറസ്റ്റിലായി കേസ് എന്‍ഐഎ ഏറ്റെടുക്കുകയും ചെയ്ത സാഹചര്യത്തിലാണ് ബാഗ് സരിത്തിന്റെ വീട്ടിലെത്തിയത്. ബാഗില്‍ നിന്നും ആരെങ്കിലും പണം എടുത്തു മാറ്റിയിട്ടുണ്ടാകുമോ എന്ന സംശയം ഉയര്‍ന്നിട്ടുണ്ട്. വര്‍ക്കലയിലെ ഒളിത്താവളത്തില്‍ നിന്നും ആലപ്പുഴയില്‍ എത്തിയപ്പോഴായിരുന്നു ബാഗ് കൈമാറിയത്. ഈ ജ്വല്ലറി ഉടമയുടെ കൈവശമായിരുന്നു സ്വപ്ന നേരത്തേ ചാനലുകള്‍ക്ക് കൈമാറാനുള്ള ശബ്ദരേഖയും ഏല്‍പ്പിച്ചത്. അന്വേഷണ സംഘം ഇയാളുടെ മൊഴിയെടുക്കുമെന്നാണ് സൂചനകള്‍. ഇവിടെ നിന്നും എറണാകുളത്തേക്കാണ് പോയത്.
സ്വപ്ന സുരേഷിന് ഒളിവില്‍ കഴിയാന്‍ സഹായം ചെയ്തെന്ന് തുറവൂരിലെ ഈ ജ്വല്ലറി ഉടമയ്ക്ക് എതിരെ ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഇയാള്‍ക്കെതിരേ അന്വേഷണം നടത്തും. അതിനിടയില്‍ സ്വപ്നാ സുരേഷിന്റെയും സന്ദീപിന്റെയും കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. രണ്ട് പ്രതികളെയും അന്വേഷണ സംഘം ഇന്ന് കൊച്ചിയിലെ എന്‍ഐഎ കോടതിയില്‍ ഹാജരാക്കും. വിശദമായ ചോദ്യം ചെയ്യല്‍ കഴിഞ്ഞതിനാല്‍ കൂടുതല്‍ ദിവസത്തേക്ക് കസ്റ്റഡിയില്‍ ആവശ്യപ്പെട്ടേക്കില്ല. എന്നാല്‍ ഈ രണ്ട് പ്രതികളുടെയും അറസ്റ്റ് രേഖപ്പെടുത്തുന്നതിനായി കസ്റ്റംസ് ഇന്ന് എന്‍ഐഎ കോടതിയെ സമീപിച്ചേക്കും.
സരിത്തുമായി എന്‍ഐഎ സംഘം കൊച്ചിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് തിരിച്ചിട്ടുണ്ട്. സരിത്തിനെ തലസ്ഥാനത്തെത്തെത്തിച്ച് തെളിവെടുപ്പ് നടത്താനാണ് തീരുമാനം. പുലര്‍ച്ചെയാണ് കൊച്ചിയില്‍ നിന്ന് യാത്ര തിരിച്ചത്. കേസില്‍ ഫൈസല്‍ ഫരീദിന്റെ സാമ്പത്തിക ഇടപാടുകള്‍ വിശദമായി അന്വേഷിക്കാന്‍ തീരുമാനം എടുത്തിട്ടുണ്ട. ഇതിന്റെ ഭാഗമായി മൂന്ന് വര്‍ഷത്തെ ഇടപാടുകളുടെ രേഖകള്‍ ആവശ്യപ്പെട്ട് വിവിധ ബാങ്കുകള്‍ക്ക് അന്വേഷണ ഉദ്യോഗസ്ഥര്‍ കത്ത് നല്കി. തൃശൂരിലെ ഒരു സ്വകാര്യ ബാങ്ക് അടക്കം മൂന്ന് ബാങ്കുകള്‍ക്കാണ് കത്ത് നല്‍കിയത്. ഹൈസല്‍ ഫരീദിനെ ഇന്ത്യയിലേക്ക് എത്തിക്കുന്ന കാര്യത്തില്‍ തീരുമാനമായില്ല.






