
നടന് റോഷന് ബഷീര്‍ വിവാഹിത്തിനൊരുങ്ങുന്നു. ഫര്‍സാനയാണ് വധു. ഓഗസ്റ്റ് അഞ്ചിനാകും ഇരുവരുടെയും വിവാഹം നടക്കുക. ഇന്‍സ്റ്റഗ്രാമിലൂടെയാണ് റോഷന് വിവാഹ വാര്‍ത്ത പുറത്തുവിട്ടത്. എല്‍എല്‍ബി പൂര്‍ത്തിയായ ഫര്‍സാന മമ്മൂട്ടിയുടെ ബന്ധുവാണ്. വീട്ടുകാര്‍ തമ്മില്‍ പറഞ്ഞുറപ്പിച്ച വിവാഹമാണ് ഇതെന്ന് റോഷന് വ്യക്തമാക്കി.
തന്റെ സഹോദരിക്ക് ഫര്‍സാനയെ നേരത്തെ അറിയാമെന്നും ഒന്നു രണ്ട് വട്ടം മാത്രമാണ് താനും നേരിട്ട് കണ്ടിട്ടുള്ളതെന്നും താരം പറഞ്ഞു. നടന് കലന്തന് ബഷീറിന്റെ മകനാണ് റോഷന് ബഷീര്‍. പ്ലസ് ടു എന്ന സിനിമയിലടെ അഭിനയരംഗത്തെത്തിയ താരം ദൃശ്യം സിനിമയിലൂടെ ശ്രദ്ധനേടിിരുന്നു.






