
ദുബായ്: സ്വർണക്കടത്ത് കേസിലെ മൂന്നാം പ്രതി ഫൈസൽ ഫരീദിന് പുറമെ ദുബായില്‍ കൂടുതല്‍ പേര്‍ക്ക് പങ്കെന്ന് സംശയം. ഫൈസലിന് പുറമേ മൂന്ന് ദുബായ് മലയാളികൾക്ക് കൂടി കേസിൽ പങ്കുണ്ടെന്ന് കസ്റ്റംസ് പറയുന്നു. ഇവരുടെ പേരു വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല. എന്നാല്‍ ഇവര്‍ക്ക് മുഖ്യപ്രതി ഫൈസല്‍ ഫരീദും റബിന്‍സുമായി ഇവര്‍ക്ക് അടുത്ത ബന്ധമുണ്ടെന്നാണ് കസ്റ്റംസ് സംശയിക്കുന്നത്.
കേസിലെ പ്രധാന പ്രതികളിലൊരാളായ റബിന്‍സുമായി അടുത്ത ബന്ധമുള്ള മൂവാറ്റുപുഴ സ്വദേശി എസ് മോഹനും റബിന്‍സിന്റെ മറ്റൊരു ബന്ധുവും കസ്റ്റംസിന്റെ നിരീക്ഷണത്തിലാണ്. സ്വര്‍ണക്കടത്തുകാരുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന എമിഗ്രേഷന്‍ വിഭാഗത്തിലെ കേരള പൊലീസ് ഉദ്യോഗസ്ഥനും കസ്റ്റംസിന്റെ നിരീക്ഷണത്തിലാണ്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ഇന്നലെ കൊണ്ടോട്ടിയില്‍ നിന്ന് ഒരാളെ പിടികൂടിയിരുന്നു.
പ്രവാസികളെ നാട്ടിലെത്തിക്കാനായി ചാര്‍ട്ടേഡ് വിമാനങ്ങള്‍ ഒരുക്കുന്ന പ്രവര്‍ത്തനങ്ങളില്‍ മുന്നില്‍ നിന്ന സംഘടനയുമായി ബന്ധമുള്ളയാളാണ് ഇയാള്‍. എന്‍ഐഎ കേസില്‍ മൂന്നാം പ്രതിയായ ഫൈസല്‍ ഫരീദ് നിലവില്‍ ദുബായ് പൊലീസിന്റെ കസ്റ്റഡിയിലാണ്. ഫൈസൽ ഫരീദിനെതിരേ ദുബായില്‍ തല്ക്കാലം കേസെടുക്കില്ല. ദുബായ് സര്‍ക്കാരിന്റെ വ്യാജമുദ്ര സഹിതം ബാഗേജ് സീല്‍ ചെയ്തയച്ച കേസില്‍ ഫൈസലിനെ പ്രതിയാക്കാനായിരുന്നു തീരുമാനം. ഇന്ത്യയിലെ നിയമനടപടി പൂര്‍ത്തിയായശേഷം ആവശ്യമെങ്കില്‍ വിട്ടുനല്‍കാമെന്നും വധശിക്ഷയുണ്ടാകില്ലെന്നുമുള്ള ഉറപ്പിലാണു ദുബായ് അധികൃതര്‍ ഫൈസലിനെ കൈമാറുന്നത്.
ഫൈസല്‍ ഫരീദിന്റേയും റബിന്സിന്റേയും പാസ്പോര്‍ട്ട് വിദേശകാര്യ മന്ത്രാലയം റദ്ദാക്കിയിട്ടുണ്ട്.ഇന്ത്യ പാസ്പോര്‍ട്ട് റദ്ദാക്കിയതോടെ യു.എ.ഇ. വിസയും റദ്ദാക്കി. നാടുകടത്തല്‍ നടപടി സങ്കീര്‍ണമായതിനാല്‍ അനൗദ്യോഗികമായിട്ടാകും ഇന്ത്യയിലേക്കു വിമാനം കയറ്റുക. ഇവര്‍ക്ക് യുഎഇ വിട്ട് മറ്റ് രാജ്യങ്ങളിലേയ്ക്ക് കടക്കുക തടയുകയും തിരിച്ചുകൊണ്ടുവരുകയുമാണ് ലക്ഷ്യം. റബിന്സിനെതിരായ തെളിവുകള്‍ കസ്റ്റംസ് ശേഖരിച്ചിട്ടുണ്ട്.






