ലഖ്നൗ: ബാബ്റി മസ്ജിദ് തകര്‍ത്ത കേസില്‍ മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനി വീഡിയോ കോണ്‍ഫറണ്‍സിലൂടെ സി.ബി.ഐ കോടതിയില്‍ ഹാജരായി. പ്രത്യേക സി.ബി.ഐ കോടതി ജഡ്ജ് എസ്.കെ യാദവിന് മുമ്പാകെ അദ്വാനി മൊഴി നല്കി. അഭിഭാഷകനായ വിമല്‍ കുമാര്‍ ശ്രീവാസ്തവ, അഭിഷേക് രഞ്ജന്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു അദ്വാനി മൊഴി നല്‍കിയത്.
സി.ബി.ഐ അഭിഭാഷകരായ ലളിത് സിംഗ്, പി. ചക്രവര്‍ത്തി, ആര്.കെ യാദവ് എന്നിവരും കോടതിയില്‍ ഹാജരായിരുന്നു. ഇതേ കേസില്‍ ചൊവ്വാഴ്ച ബി.ജെ.പി നേതാവ് മുരളീ മനോഹര്‍ ജോഷിയുടെ മൊഴി കോടതി രേഖപ്പെടുത്തിയിരുന്നു. ബാബ്റി മസ്ജിദ് തകര്‍ത്ത കേസില്‍ താന്‍ നിരപരാധിയാണെന്നും അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ തന്നെ കേസില്‍ കുടുക്കിയതാണെന്നുമാണ് മുരളീ മനോഹര്‍ ജോഷി മൊഴി നല്‍കിയത്. പ്രോസിക്യുഷന് സാക്ഷികള്‍ കള്ളം പറയുകയാണെന്നും അദ്ദേഹം ആരോപിച്ചു.
ബാബ്റി മസ്ജിദ് തകര്‍ത്ത കേസിലെ 32 പ്രതികളുടെ മൊഴി സി.ആര്.പി.സി 313 പ്രകാരം രേഖപ്പെടുത്തുന്ന നടപടികളാണ് കോടതിയില്‍ നടന്നുകൊണ്ടിരിക്കുന്നത്. 1992 ഡിസംബര്‍ ആറിനാണ് അയോധ്യയിലെ ബാബ്റി മസ്ജിദ് കര്‍സേവകര്‍ തകര്‍ത്തത്. അന്ന് ക്ഷേത്രം രാമക്ഷേത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട പ്രചാരണത്തിന് നേതൃത്വം നല്‍കിയിരുന്ന നേതാക്കളാണ് അദ്വാനിയും ജോഷിയും.
ബാബ്റി മസ്ജിദ് തകര്‍ത്ത കേസിന്‍െ്റ വിചാരണ പതിറ്റാണ്ടുകളായി നീളുകയാണ്. കേസിന്‍െ്റ വിചാരണ ഓഗസ്റ്റ് 31ന് മുമ്പ് തീര്‍ക്കണമെന്ന സുപ്രീം കോടതി നിര്ദ്ദേശത്തിന്െ്റ അടിസ്ഥാനത്തില്‍ ഇപ്പോള്‍ ദിവസേന വിചാരണാ നടപടികള്‍ പുരോഗമിക്കുകയാണ്.






