
പാലക്കാട് : 2017 മുതല്‍ 2019 വരെയുള്ള സമയത്ത് കേരളത്തില്‍ നിന്നും മൂന്നു വര്‍ഷത്തിനിടെ 149 പേര് കൂടി ഭീകരസംഘടനയായ ഐഎസില്‍ ചേര്‍ന്നതായി കേന്ദ്ര ഇന്റലിജന്‍സിന്റെ റിപ്പോര്‍ട്ട്. ഇവരില്‍ 100 പേര് കുടുംബസമേതമാണ് പോയതെന്നാണ് ആഭ്യന്തര മന്ത്രാലയത്തിനു നല്കിയ റിപ്പോര്‍ട്ട്.
ഇവരുമായി നിലവില്‍ ഫോണില്‍ ബന്ധം പുലര്‍ത്തുന്നവരും സംസ്ഥാനത്ത് നിരവധിയാണ്. ഇത്തരക്കാരെ നിരീക്ഷിച്ചു വരികയാണ്. 2016 ല്‍ സംസ്ഥാനത്തു നിന്നു 24 പേരെ കാണാതായതു സംബന്ധിച്ച അന്വേഷണത്തിലാണ് അവര്‍ ഐഎസില്‍ ചേര്‍ന്നതായി എന്‍ഐഎ അടക്കമുള്ള കേന്ദ്ര ഏജന്‍സികള്‍ കണ്ടെത്തിയത്. ചിലര്‍ കൊല്ലപ്പെട്ടതായി വിവരം ലഭിച്ചെങ്കിലും സ്ഥിരീകരിക്കാനായിട്ടില്ല.
കാസര്‍കോട്, കണ്ണൂര്‍, വയനാട്, മലപ്പുറം, എറണാകുളം, ഇടുക്കി, കൊല്ലം, പാലക്കാട് ജില്ലകളില്‍ നിന്നുള്ള 149 പേരാണു 2017, 2018, 2019 വര്‍ഷങ്ങളില്‍ ഐഎസില്‍ എത്തിയത് എന്നാണു കേന്ദ്ര ഏജന്‍സിക്കു ലഭിച്ച വിവരം.
ഇതിനിടെ, വയനാട്ടുകാരായ 3 പേര് ഇറാനിലെത്തി തിരികെ വന്നു. 32 പേരെ ഗള്‍ഫ് രാജ്യങ്ങളില്‍ പിടികൂടി 6 മാസം തടവിലിട്ട ശേഷം നാട്ടിലേക്കു തിരിച്ചയച്ചു. ഇസ്തംബുള്‍ ദേവാലയം കാണാന്‍ പോകുന്നുവെന്നാണു ഗള്‍ഫില്‍ പിടിക്കപ്പെട്ടവരുടെ യാത്രാരേഖയില്‍ ഉണ്ടായിരുന്നത്.






