ഇറാന്റെ ലക്ഷ്യം അമേരിക്കന്‍ യുദ്ധക്കപ്പലുകളും പോര്‍വിമാനങ്ങളും തകര്‍ക്കുക എന്നത് തന്നെയാണ്. ഇതിനായുള്ള പരിശീലനമാണ് ഇറാനില്‍ നടക്കുന്നതും നടന്നിട്ടുള്ളതും. ഇറാന് സൈനികാഭ്യാസങ്ങള്‍ പോലും യുഎസിനെ തകര്‍ക്കല്‍ ലക്ഷ്യമിട്ടുള്ളതാണ്. ഇതില്‍ പ്രധാനപ്പെട്ടതാണ് യുഎസ് വിമാനവാഹിനി കപ്പലുകള്‍ മുക്കുകയും മിസൈലിട്ട് കത്തിക്കുകയും ചെയ്യുക എന്നത്. ഇതിനുള്ള പരിശീലനവും ഇറാന് നടത്തുന്നുണ്ട്, നടത്തിയിട്ടുണ്ട്.
നേരത്തെ നടത്തിയിട്ടുള്ള, വിമാനവാഹിനി കപ്പല്‍ മുക്കല്‍ ദൗത്യം വീണ്ടും നടത്താന്‍ പോകുകയാണ് ഇറാന്. ഇതിന്റെ സാറ്റലൈറ്റ് ചിത്രങ്ങള്‍ പുറത്തുവന്നു കഴിഞ്ഞു.
2015 ഫെബ്രുവരിയില്‍ നടന്ന സൈനികാഭ്യാസത്തില്‍ അമേരിക്കയുടെ നിമിറ്റ്സ് ക്ലാസ് വിമാനവാഹിനി കപ്പലിന്റെ രൂപം സൃഷ്ടിച്ച് മിസൈല്‍ ആക്രമണം നടത്തുന്നതിന്റെ പരിശീലനം നടത്തിയിരുന്നു. മിസൈലുകളും ഹെലികോപ്ടറുകളും സ്പീഡ് ബോട്ടുകളും ഉപയോഗിച്ചായിരുന്നു പരിശീലനം നടത്തിയത്. കടലിലൂടെ പോകുന്ന ഏതൊരു കപ്പലിനെയും നിമിഷ നേരത്തിനുള്ളില്‍ തകര്‍ക്കാന്‍ കഴിയുമെന്ന് തെളിയിക്കുന്നതായിരുന്നു ഇറാന്റെ അന്നത്തെ സൈനികാഭ്യാസം. ഹെലികോപ്ടറില്‍ നിന്നും കരയില്‍ നിന്നും മിസൈല്‍ തൊടുത്താണ് കപ്പലിനെ നേരിട്ടത്. മരം കൊണ്ട് നിര്‍മിച്ച വന്‍ കപ്പലിന്റെ ചുറ്റും സ്പീഡ് ബോട്ടുകള്‍ കുതിച്ചെത്തുന്നതും വിഡിയോയില്‍ കാണാം. ഗ്രേറ്റ് പ്രോഫറ്റ് 9 എന്ന സൈനികാഭ്യാസത്തിന്റെ ഭാഗമായാണ് യുഎസ് കപ്പലിന്റെ മാതൃക മിസൈലിട്ട് തകര്‍ത്തത്. അമേരിക്കയ്ക്ക് മുന്നറിയിപ്പ് നല്കാന് ലക്ഷ്യമിട്ടായിരുന്നു ഈ സൈനികാഭ്യാസമെന്നത് വ്യക്തമാണ്.

ആദ്യഘട്ടത്തില്‍ സ്പീഡ് ബോട്ടുകളില്‍ നിന്നും എം 08 മൈന്‍ ആക്രമണമാണ് നടത്തിയത്. പിന്നാലെ 107 എംഎം റോക്കറ്റുകള്‍ ഉപയോഗിച്ചും ആക്രമിച്ചു. ഇത്തരം ചെറിയ റോക്കറ്റുകള്‍ ഉപയോഗിച്ച് വന്‍ കപ്പലുകള്‍ വരെ മുക്കാന്‍ സാധിക്കും. ക്രൂസ് മിസൈലുകള്‍ പ്രയോഗിക്കാന്‍ ശേഷിയുള്ള സ്പീഡ് ബോട്ടുകള്‍ വരെ ഇറാനു കൈവശമുണ്ടെന്നും അന്നത്തെ സൈനികാഭ്യാസത്തില്‍ തെളിയിച്ചു. ബോട്ടുകളില്‍ നിന്ന് പ്രയോഗിക്കാവുന്ന 12 ക്രൂസ് മിസൈലുകളാണ് അന്നത്തെ അഭ്യാസത്തിനു ഉപയോഗിച്ചത്.
അമേരിക്കയുടെയും അറബ് സഖ്യ സേനകളുടെയും വെല്ലുവിളികള്‍ ശക്തമായതോടെ ഇറാന് പുതിയ ആയുധങ്ങള്‍ നിര്‍മിക്കുന്നതിന്റെയും സൈനികാഭ്യാസങ്ങള്‍ നടത്തുന്നതിന്റെയും തിരക്കിലാണ്.

Comments