
തിരുവനന്തപുരം: ഡോക്ടര്‍മാര്‍ക്കും മറ്റ് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂട്ടത്തോടെ കൊവിഡ് ബാധിക്കുന്നതും ക്വാറന്റീനില്‍ പോകേണ്ടി വരുന്നതും സംസ്ഥാനത്ത കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന് വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്. ഡോക്ടര്‍മാരുടെ ഈ കുറവ് പരിഹരിക്കാന്‍ പുതിയ നീക്കവുമായി രംഗത്തെത്തിയിരിക്കുകയാണ് ആരോഗ്യവകുപ്പ്.
കൊവിഡ് പരിശോധനയ്ക്കുള്ള സാമ്പിളുകള്‍ ശേഖരിക്കാനുള്‍പ്പെടെ ഡോക്ടര്‍മാരുടെ സേവനം കൂടുതലായി വേണ്ട ഈ ഘട്ടത്തില്‍ നിലവില്‍ ഈ ജോലി ദന്തഡോക്ടര്‍മാരെ ഏല്‍പ്പിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ആരോഗ്യവകുപ്പ്. പകരം ഈ ചുമതലയിലുള്ള ഡോക്ടര്‍മാരെ കൊവിഡ് ചികിത്സയ്ക്ക് ഉപയോഗപ്പെടുത്താനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം.






