
കോട്ടയം: ഫ്രാന്‍സില്‍നിന്ന് ഇന്ന് ഇന്ത്യയുടെ മണ്ണിലേക്കെത്തുന്ന അത്യാധുനിക റഫേല്‍ വിമാനങ്ങളിലൊന്നു നിയന്ത്രിക്കുന്നതു കോട്ടയം സ്വദേശി. റഫാല്‍ പറത്തുന്ന പൈലറ്റുമാരില്‍ ഒരാള്‍ കോട്ടയം സ്വദേശി വിവേക് വിക്രമാണ്. കോട്ടയത്തെ പ്രമുഖ അഭിഭാഷകന്റെ മകനാണ് െപെലറ്റ്. വ്യേമസേന തെരഞ്ഞെടുത്ത മറ്റ് അഞ്ചു പൈലറ്റുമാര്ക്കൊപ്പമാണ് ഫ്രാന്‍സില്‍ പരിശീലനം പൂര്‍ത്തിയാക്കി റഫേലുമായി ഇന്ത്യയിലേക്ക് തിരിച്ചത്.
എയര്‍ഫോഴ്സില്‍ ചേരണമെന്ന ചെറുപ്പം മുതലുളള ആഗ്രഹത്തിന്റെ പേരിലാണ് വ്യേമസേനയുടെ ഭാഗമായതെന്നു പിതാവിന്റെ സുഹൃത്തുക്കളായ അഭിഭാഷകര്‍ പറയുന്നു. പിതാവിന്റെ ഓഫീസില്‍ സ്കൂള്‍ യൂണിഫോമില്‍ എത്തിയിരുന്ന കൊച്ചു പയ്യന് ഇന്ന് ഇന്ത്യന്‍ വ്യേമസേനയുടെ അഭിമാനമായതില്‍ സുഹൃത്തുക്കളായ അഭിഭാഷകരും ആഹ്ളാദത്തിലാണ്. അംബാലയിലെ വ്യേമസേന കേന്ദ്രത്തിലേക്കാണു വിമാനങ്ങള്‍ എത്തിക്കുന്നത്.
റഫാല്‍ പറത്താന്‍ 12 പൈലറ്റുമാര്‍ ഫ്രാന്‍സില്‍ പരിശീലനം പൂര്‍ത്തിയാക്കിയിട്ടുണ്ട്. മിസൈലുകള്‍ ഉള്‍പ്പെടെ ഘടിപ്പിച്ച് ഓഗസ്റ്റ് രണ്ടാം പകുതിയോടെ പ്രവര്‍ത്തനക്ഷമമാകും. ആദ്യ ദൗത്യം ചൈനയുമായി സംഘര്‍ഷം നിലനില്‍ക്കുന്ന അതിര്‍ത്തിയില്‍ ആണ്. ഫ്രാന്‍സില്‍ നിന്ന് തിങ്കളാഴ്ച്ച ടേക്ക് ഓഫ് ചെയ്ത അഞ്ചു വിമാനങ്ങള്‍ 7000 കിലോ മീറ്റര്‍ പിന്നിട്ടാണ് ഇന്ത്യയില്‍ എത്തുന്നത്. 36 റഫാല്‍ വിമാനങ്ങള്‍ വാങ്ങാനാണ് ഇന്ത്യ കരാര്‍ ഒപ്പിട്ടത്. ഫ്രഞ്ച് കമ്പനിയായ ഡാസോ ഏവിയേഷനാണ് നിര്‍മ്മാതാക്കള്‍. 59,000 കോടി രൂപയാണ് വിമാനങ്ങള്‍ക്കായി ഇന്ത്യ ചെലവഴിക്കുന്നത്.
ഓപ്പറേഷണല്‍ റേഞ്ച് 3700 കിലോ മീറ്ററാണ്. പല ദൗത്യങ്ങള്‍ ഒരു മിച്ച് നടത്താനാകുന്ന മള്‍ട്ടി റോള്‍ കോംപാറ്റ് ഫൈറ്ററാണിത്. കരയിലും ആകാശത്തും എതിരാളികളെ ലക്ഷ്യം വെയ്ക്കാനും തകര്‍ക്കാനും കഴിവുള്ള മിസൈലുകള്‍ സജ്ജമാക്കാനാകും. 9.3 ടണ്‍ ഭാരം വരെ വഹിക്കാന്‍ കഴിയുന്ന വിമാനം 2,222 കിലോ മീറ്ററില്‍ കുതിക്കാം. 60,000 അടി ഉയരവും താണ്ടാനാകും. വിമാനം വരുന്നതിന്റെ ഭാഗമായി അംബാല വ്യോമതാവളം ഉള്‍പ്പെടുന്ന പ്രദേശം നിരോധനാജ്ഞയിലാണ്. അംബാലയില്‍ 17 ാം നമ്പര്‍ സ്ക്വാഡ്രണ ഗോള്‍ഡന്‍ ആരോസാണ് റഫാലിനായി സജ്ജമാകുന്നത്.






