
മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയെ പോലെ തന്നെ അദ്ദേഹത്തിന്റെ ഭാര്യ മിഷേല്‍ ഒബാമയും ജനപ്രീതിയുടെ കാര്യത്തില്‍ മുന്നിലാണ്. എന്തുകൊണ്ടാണ് ബരാക്ക് ഒബാമയുമായി പ്രണയത്തിലായതെന്ന് വെളിപ്പെടുത്തുകയാണ് മിഷേല്‍ ഒബാമ. പുതുതായി ആരംഭിച്ച മിഷേല്‍ ഒബാമ എന്ന പോഡ്കാസ്റ്റിലാണ് ഈ വെളിപ്പെടുത്തലുണ്ടായത്.
ഒബാമയെ അതിഥിയായി പോഡ്കാസ്റ്റിന്റെ ആദ്യ ദിനത്തില്‍ ക്ഷണിച്ചു കൊണ്ടാണ് ഇതേ കുറിച്ച് ഇരുവരും സംസാരിച്ചത്. 1989-ല്‍ ഒരു നിയമ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നതിനിടെയാണ് ഇരുവരും പരിചയപ്പെടുന്നത്. 'അദ്ദേഹവും ഞാനും ഞങ്ങളുടെ സഹോദരങ്ങളുടെ സംരക്ഷകരായിരുന്നു. അവര്‍ക്കു വേണ്ടിയായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. എന്റെ ജീവിതം പോലെ തന്നെ. അതാണ് എന്നെ ഒബാമയിലേക്ക് അടുപ്പിച്ചത്'' - മിഷേല്‍ പറയുന്നു.
തന്റെ ജീവിതത്തെ സ്വാധീനിച്ച കാര്യങ്ങളെ പറ്റിയും മിഷേല്‍ പോഡ്കാസ്റ്റില്‍ പങ്കുവയ്ക്കുന്നുണ്ട്. 'എന്റെ കുടുംബം, അയല്‍ക്കാര്‍, ചുറ്റുപാടുകള്‍ എല്ലാം എന്റെ തീരുമാനങ്ങളെയും ജവിതത്തെയും സ്വാധീനിച്ചിട്ടുണ്ട്. നിങ്ങളുടെ അനുഭവങ്ങള്‍ നിങ്ങളെ രൂപപ്പെടുത്തിയ പോലെ തന്നെ...' -മിഷേല്‍ പറയുന്നു. പോഡ്കാസ്റ്റില്‍ പുതിയ തലമുറയുടെ രാഷ്ട്രീയബോധം, മക്കളായ മാലിയയെയും സാഷയെയും പറ്റി, കൊറോണ വൈറസ് ക്വാറന്റൈന് കാലം ഇരുവരും ഒരുമിച്ച് ചെലവഴിച്ചത്... എന്നിങ്ങനെ പലവിഷയങ്ങളെ കുറിച്ചും ഇരുവരും സംസാരിച്ചു. എല്ലാവരെയും ബഹുമാനിക്കുന്ന, ഒരുപോലെ കാണുന്ന, സ്നേഹിക്കുന്ന ഒരു രാജ്യം..ഇതിനായി പ്രവര്‍ത്തിക്കുന്നതിനെ കുറിച്ചും ഇരുവരും സംസാരിച്ചു






