ന്യൂഡല്‍ഹി: രാമക്ഷേത്ര നിര്‍മ്മാണത്തിന് മുന്നോടിയായുള്ള ഭൂമി പൂജയിലേക്ക് എല്‍.കെ അദ്വാനിയെയും മുരളീ മനോഹര്‍ ജോഷിയെയും ക്ഷണിക്കും. ഇരുവരും വീഡിയോ കോണ്‍ഫറന്‍സിലൂടെയാകും ഭൂമി പൂജയില്‍ പങ്കെടുക്കുക. രാമക്ഷേത്ര പ്രക്ഷോഭത്തിന്റെ മുഖമായ നേതാക്കളായ അദ്വാനിയെയും ജോഷിയെയും ചടങ്ങിലേക്ക് ക്ഷണിക്കാതിരുന്നത് നേരത്തെ വിവാദമായിരുന്നു.
അദ്വാനിയെയും ജോഷിയെയും ചടങ്ങിലേക്ക് ക്ഷണിക്കുമെന്ന് വിശ്വഹിന്ദു പരിഷത്ത് നേതാവും രാം ജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ് ജനല്‍ സെക്രട്ടറിയുമായ ചമ്പത്ത് റായ് പറഞ്ഞു. ഓഗസ്റ്റ് അഞ്ചിന് നടക്കുന്ന ഭൂമി പൂജാ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ആര്.എസ്.എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവതും അടക്കമുള്ളവര്‍ പങ്കെടുക്കുന്നുണ്ട്.
അതേസമയം കോവിഡ് വ്യാപനത്തിന്െ്ററ പശ്ചാത്തലത്തിലാണ് അദ്വാനിയും മുരളീ മനോഹര്‍ ജോഷിയും ചടങ്ങില്‍ നേരിട്ട് പങ്കെടുക്കാത്തതെന്ന് ഒരു ബി.ജെ.പി നേതാവ് വ്യക്തമാക്കി. ഇരുവരുടെയും പ്രായം കണക്കിലെടുത്താണ് ഈ തീരുമാനം കൈക്കൊണ്ടതെന്നും പേര് വ്യക്തമാക്കാതെ ഈ നേതാവ് ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു.






