കോവിഡിനെതിരെയുള്ള ഒരു ബാലന്റെ തന്നാലാകും വിധമുള്ള പ്രതിരോധത്തിന് കയ്യടിക്കുകയാണ് സോഷ്യൽ മീഡിയ. സംരക്ഷണവും പ്രതിരോധവും ഒക്കെ മനുഷ്യർക്കു മാത്രം വേണ്ടതല്ലെന്നാണ് കുട്ടി തന്റെ പ്രവർത്തിയിലൂടെ സമൂഹത്തോട് പറയുന്നത്. നമുക്ക് ചുറ്റുമുള്ള മറ്റു ജീവികളെ കൂടി സംരക്ഷിക്കേണ്ട ഉത്തരവാദിത്വം നമുക്കുണ്ടെന്ന് ഓർമ്മിപ്പിക്കുകയാണ് ഇക്വഡോറിൽ നിന്നുള്ള ഈ ബാലൻ. സൈക്കിളിൽ ചുറ്റാൻ ഇറങ്ങും മുൻപ് സ്വയം മാസ്ക് ധരിക്കുന്നതിനൊപ്പം പ്രിയപ്പെട്ട വളർത്തുനായയ്ക്ക് കൂടി മാസ്ക് നൽകുന്ന കുട്ടിയുടെ വിഡിയോ ഇതിനോടകം വൈറലായി കഴിഞ്ഞു.
സൈക്കിളിൻറെ മുൻഭാഗത്തായി നായയെ ഇരുത്തി മാസ്ക് ധരിപ്പിച്ച ശേഷമാണ് യാത്ര തുടങ്ങുന്നത്. എന്നാൽ സൈക്കിളിൽ കയറിയ ശേഷവും നായ മുഖത്തു നിന്നും മാസ്ക് മാറ്റിയിട്ടില്ല എന്ന് പല തവണ ഉറപ്പ് വരുത്തുന്നുണ്ട്. വിഡിയോ സമൂഹമാധ്യമങ്ങളിൽ എത്തിയതോടെ ഈ കൊച്ചുകുട്ടി കാണിച്ച കരുതലിനെ അഭിനന്ദിച്ചുകൊണ്ടുള്ള സന്ദേശങ്ങളാണ് ലോകത്തിന്റെ പല കോണുകളില്‍ നിന്നും എത്തുന്നത്. ഈ പ്രവർത്തി മുതിർന്നവർ കൂടി മാതൃകയാക്കേണ്ടതാണ് എന്നാണ് ഭൂരിഭാഗവും പ്രതികരിക്കുന്നത്.

Comments