
വിചിത്രമായ ആചാരരീതികള്‍ ഇന്ത്യയില്‍ പല സംസ്ഥാനങ്ങളിലും ഇന്നും നില നില്‍ക്കുന്നുണ്ട്. അത്തരത്തില്‍ ഒന്നാണ് മധ്യപ്രദേശില്‍ ശിവപുരി എന്ന ഗ്രാമത്തിലെ വിചിത്രമായ ചില ആചാരം. ഇവിടെ, ഭാര്യമാരെ പണക്കാര്‍ക്ക് വാടകയ്ക്കുകൊടുക്കുന്ന ഭര്ത്താക്കന്മാരുണ്ട്. മാസകണക്കിനോ വര്‍ഷകണക്കിനോ ആണ് ഈ വാടക ഏര്‍പ്പാട്. ധാദീച്ച പ്രത എന്നാണ് ഈ വാടകയ്ക്ക് നല്കുന്ന ആചാരത്തെ അവിടുത്തുകാര്‍ വിളിക്കുന്നത്. ഇതിനായി ചന്തയോട് സാദൃശ്യമുള്ള സംവിധാനവും ഗ്രാമങ്ങളില്‍ സംഘടിപ്പിക്കുന്നുണ്ട്.
ഭാര്യമാരില്ലാത്ത, വ്യവസായികളായ പണക്കാര്‍ക്കാണ് സുന്ദരിമാരായ ഭാര്യമാരെ ഇത്തരത്തില്‍ വാടകയ്ക്ക് നല്‍കുന്നത്. പത്തു രൂപ മുതല്‍ 100 രൂപ വരെയുള്ള മുദ്രപത്രത്തില്‍ വാടകകരാര്‍ എഴുതിയശേഷമാണ് ഭാര്യമാരെ ഭര്ത്താക്കന്മാര് വാടകയ്ക്ക് കൊടുക്കുന്നത്. വാടകകരാര്‍ കാലാവധി അവസാനിക്കുമ്പോള്‍, ആവശ്യമെങ്കില്‍ പുതുക്കി നല്‍കുകയും ചെയ്യും. ഒരിക്കല്‍ വാങ്ങിയ സ്ത്രീകളെ മുദ്രപേപ്പര്‍ നല്കി മറിച്ച് വില്‍ക്കാനും സംവിധാനം അനുവദിക്കുന്നുണ്ട്.
ഇങ്ങനെ വാങ്ങുന്ന സ്ത്രീകള്‍ വീട്ടുകാര്യങ്ങള്‍ നോക്കുകയും കിടക്ക പങ്കിടുകയും ചെയ്യണമെന്നാണ് കരാര്‍. കരാര്‍ കാലാവധി കഴിയുമ്പോള്‍ കൂടിയ തുകയ്ക്ക് ഇവരെ കൈമാറാനും കരാര്‍ പുതുക്കാനും സാധിക്കും. മദ്ധ്യപ്രദേശില്‍ മാത്രമല്ല ഗുജറാത്തിന്റെ ചില ഭാഗങ്ങളിലും ഇത്തരം കരാറുകള്‍ പ്രചാരത്തിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതേ കുറിച്ച് പൊലീസിന് അറിവുണ്ടെങ്കില്‍ കൂടിയും പരാതിക്കാര്‍ ഇല്ലാത്തതിനാല്‍ നിയമ നടപടികള്‍ ഉണ്ടാവാറില്ല.






