
കൊച്ചി: ഐശ്വര്യ റായ് ബച്ചന്റെ രൂപ സാദൃശ്യം കൊണ്ട് സമൂഹമാധ്യങ്ങളില്‍ അടുത്തിടെ വൈറലായ അമൃത അമ്മുസിന്റെ ഏറ്റവും പുതിയ മ്യൂസിക് വീഡിയോ പുറത്തിറങ്ങി. 'വിണ്ണ തേടി പോകിറെൻ' എന്ന ഈ ആൽബം ഒരു ചെറുപ്പക്കാരൻ തന്റെ നിസ്സാര മനോഭാവം മൂലം പ്രണയിനിയെ നഷ്ടപ്പെട്ട് വെമ്പുന്നതിനെ കുറിച്ചാണ്. ലിജോ ലോനപ്പനാണ് അമൃതയുടെ കാമുകനായി എത്തുന്നത്.
ജോയ് ജിനിത് സംഗീതം നൽകിയിരിക്കുന്ന ഈ തമിഴ് ഗാനം ആലപിച്ചിരിക്കുന്നത് അലിൻ ഷായാണ്. അക്കി വിനായക് ഗാനരചനയും മ്യൂസിക് വീഡിയോയുടെ സംവിധാനവും നിർവഹിച്ചിരിക്കുന്നു. ഛായാഗ്രഹണം അഭിനാഥ് ആർ. എഡിറ്റിംഗ് അരുൺ ദാസ്. റെഡ് ക്രീയേഷന്സിന്റെ ബാനറിൽ ലിജോ ലോനപ്പനാണ് നിർമാണം.






