
മുംബൈ: ടൈറ്റാന്‍ ഓഹരിവില കൂപ്പുകുത്തിയതോടെ ഒരു മണിക്കൂറില്‍ രാകേഷ് ജുന്‍ജുന്‍വാലയ്ക്ക് നഷ്ടം 200 കോടി. ജൂണ്‍ പാദത്തില്‍ 270 കോടി രൂപ നഷ്ടം രേഖപ്പെടുത്തിയതോടെ ടൈറ്റാന്‍ കമ്പനിയുടെ ഓഹരി വില നാലുശതമാനമിടിഞ്ഞ് 1,057 നിലവാരത്തിലെത്തുകയായിരുന്നു.
പ്രമുഖ വാച്ച്, ആഭരണ നിര്‍മാതാക്കളായ ടൈറ്റാന്‍ കമ്പനിയുടെ വരുമാനത്തില്‍ ജൂണ്‍ പാദത്തില്‍ 74ശതമാനമാണ് ഇടിവുണ്ടായത്.
രാകേഷ് ജുന്‍ജുന്‍വാലയുടെ നിക്ഷേപത്തില്‍ 199 കോടി രൂപയാണ് ഒരുമണിക്കൂറുകൊണ്ട് നഷ്ടമായിരിക്കുന്നത്. തിങ്കളാഴ്ച രാവിലത്തെ വിലപ്രകാരം 4,354 കോടി രൂപയായിരുന്നു ഓഹരികളുടെ മൊത്തംമൂല്യം. ഓഹരി വില കാര്യമായി താഴ്ന്നതോടെ ചൊവാഴ്ച രാവിലെ മൂല്യം 4,189 കോടി രൂപയായാണ് കുറഞ്ഞത്.
ജൂണ്‍ അവസാനത്തെ കണക്കെടുക്കുമ്പോള്‍ ജുന്‍ജുന്‍വാലയ്ക്ക് 4.43ശതമാനം ഓഹരിയാണ് കമ്പനിയിലുള്ളത്. അതായത് 3.93 കോടി ഓഹരികള്‍.






