
ആരോഗ്യമന്ത്രി കെ.കെ ശൈലജയെ അനുകരിച്ചു കൊണ്ട് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയ ആയ കൊച്ചു താരം ആവര്‍ത്തനയെ അത്ര പെട്ടെന്നൊന്നും ആരും മറക്കില്ല. ആവര്‍ത്തനയുടെ അനുകരണത്തിന് കെ.കെ ശൈലജ ടീച്ചറുടെ വരെ അഭിനന്ദനം നേടിയിരുന്നു ഈ കൊച്ചു മിടുക്കി. ആരോഗ്യമന്ത്രിയുടെ നിയമസഭയിലെ പ്രസംഗമായിരുന്നു ആവര്‍ത്തന അനുകരിച്ചത്. ഇപ്പോള്‍ ഒരു ഗംഭീര അനുകരണ വിഡിയോയുമായി എത്തിയിരിക്കുകയാണ് ആവര്‍ത്തന.
രാഷ്ട്രീയമായി ആരും കാണരുത് മോളുടെ പെര്‍ഫോമന്‍സ് എങ്ങനെയുണ്ട് കമന്റ് ചെയ്യുക' എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്. നേരത്തെ ആരോഗ്യമന്ത്രിയെയാണ് അനുകരിച്ചതെങ്കില്‍ ഇപ്പോള്‍ മുഖ്യമന്ത്രിയെ തന്നെയാണ് ആവര്‍ത്തന അനുകരിച്ചിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ പത്രസമ്മേളന വിഡിയോയിലെ ഒരു ഭാഗമാണ് ആവര്‍ത്തന അനുകരിച്ചത്.
പത്രസമ്മേളനത്തില്‍ അയോദ്ധ്യ ക്ഷേത്രവുമായി ബന്ധപ്പെട്ട മാദ്ധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് ഉത്തരം നല്കുന്ന മുഖ്യമന്ത്രിയേയാണ് ആവര്‍ത്തന അനുകരിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ലുക്ക് കിട്ടാനായി കണ്ണടവച്ച്, തല നരപ്പിച്ചാണ് ആവര്‍ത്തന എത്തിയിരിക്കുന്നത്. മുന്നില്‍ ഒരു മൈക്കിന്റെ രൂപവും, ഒരു ഗ്ലാസ് വെള്ളവും ഒക്കെ തയ്യാറാക്കി വെച്ചിട്ടുണ്ട്. 'നിരവധി പേരാണ് ആവര്‍ത്തനയെ അഭിനന്ദിച്ച് രംഗത്തെത്തിയത്.






