
ന്യൂഡല്‍ഹി: ഐ-ലീഗിന്റെ 2020-21 പുതിയ സീസണ് കൊല്‍ക്കത്തയില്‍ നടക്കും. അതോടൊപ്പം സെക്കന്‍ഡ് ഡിവിഷന് യോഗ്യതാ മത്സരങ്ങള്‍ക്കും കൊല്‍ക്കത്ത ആതിഥേയത്വം വഹിക്കുമെന്നും എഐഎഫ്എഫ് പ്രഖ്യാപിച്ചു.
ലഭ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ കണക്കിലെടുത്താണ് ഐ-ലീഗും രണ്ടാം ഡിവിഷനും കൊല്‍ക്കത്ത ആതിഥേയരാകുന്നത്. അതോടൊപ്പം ഐ-ലീഗും രണ്ടാം ഡിവിഷനും നടത്തുന്നതിനും കായിക മന്ത്രിയുടെയും ബംഗാള്‍ സര്‍ക്കാരിന്റെയും അനുമതിയും ലഭ്യമായതോടെയാണ് ഫുട്ബോള്‍ കാര്‍ണിവലിന് കൊല്‍ക്കത്ത യില്‍ അരങ്ങുണരുന്നത്. പങ്കെടുക്കുന്ന ക്ലബുകള്‍ക്ക് പരിശീലന സൗകര്യങ്ങള്‍ ഉള്‍പ്പെടെ ക്രമീകരിക്കുമെന്നും ഉറപ്പ് കിട്ടിയിട്ടുണ്ട്. വീഡിയോ കോണ്‍ഫറന്‍സ് മീറ്റിങ്ങിലൂടെയാണ് ഇതുസംബന്ധിച്ച് അന്തിമ തീരുമാനത്തിലെത്തിയത്.






