
മണിരത്നം സംവിധാനം ചെയ്ത റോജ എന്ന ചിത്രത്തിന് വേണ്ടി എ ആര് റഹ്മാന് സംഗീത സംവിധാനം നിര്‍വ്വഹിച്ച 'തമിഴാ തമിഴാ' എന്ന ഗാനം ഒന്ന് കൂടി പാടുകയാണ് അവര്‍. രാജ്യത്തെ 65 മുന്‍നിര ഗായകരാണ് യുനൈറ്റ്ഡ് ചാരിറ്റബിള്‍ ട്രസ്റ്റിനു വേണ്ടി 'ടുഗേദര്‍ ആസ് വണ്‍' എന്ന ഉദ്യമത്തിനായി ഒന്ന് ചേര്‍ന്നിരിക്കുന്നത്.
എസ് പി ബാലസുബ്രഹ്മണ്യം, ശങ്കർ മഹാദേവൻ, കെ എസ് ചിത്ര, ഹരിഹരൻ, സുജാത, കാർത്തിക്, കൃഷ്ണചന്ദ്രൻ, മനോ, നരേഷ് അയ്യർ, ജി വേണുഗോപാൽ, ശ്രീനിവാസ്, ഉണ്ണികൃഷ്ണൻ, വിജയ് യേശുദാസ് തുടങ്ങിയവരാണ് ഈ പാട്ടിനു വേണ്ടി ഒന്നിച്ചിരിക്കുന്നത്. പാട്ടിലെ തമിഴ് വരികൾ വൈരമുത്തുവും ഹിന്ദി വരികൾ പി കെ മിശ്രയും തെലുങ്ക് വരികൾ രാജശ്രീയും മലയാളം വരികൾ മങ്കൊമ്പ് ഗോപാലകൃഷ്ണനുമാണ് രചിച്ചിരിക്കുന്നത്.






