ശ്രീനഗര്‍: രാജ്യത്ത് വീണ്ടും ഗോരക്ഷയുടെ പേരില്‍ അക്രമം. ജമ്മു കശ്മീരില്‍ ഗോ രക്ഷകര്‍ ആട്ടിടയനെ തല്ലിച്ചതച്ചു. ഗരി ഗബ്ബര്‍ ഗ്രാമത്തിലെ 48 വയസുകാരനായ മുഹമ്മദ് അസ്ഗറിനെയാണ് ഇരുപതോളം വരുന്ന അക്രമികള്‍ തല്ലിച്ചതച്ചത്. മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.
ഗുരുതരമായി പരുക്കേറ്റ അസ്ഗറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൃഷിയിടത്തില്‍ കയറിയ പശു വിള നശിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട അസ്ഗറിന്െ്റ മകന് പശുവിനെ ഓടിച്ചുവിട്ടു.
Shocked to see this video of Reasi where one Mohd Asger R/o Gahri of Arnas was beaten up by some hate-mongers today. Request @JmuKmrPolice, @DCReasi1 to kindly take note of this matter. Those who are taking law in hands should be behind bars @islahmufti @ShujaUH @rifatabdullahh pic.twitter.com/Tu02rO5OZZ
— Guftar Ahmed (گفتار احمد) (@GuftarAhmedCh) August 15, 2020
എന്നാല്‍ പശുവിന് പരുക്ക് പറ്റിയെന്ന് ആരോപിച്ച് അക്രമികള്‍ ഇയാളെ മര്‍ദ്ദിക്കുകയായിരുന്നു. പ്രശ്നം പരിഹരിക്കാനെന്ന പേരില്‍ വിളിച്ചു വരുത്തിയാണ് അസ്ഗറിനെയും സഹോദരനെയും അക്രമികള്‍ മര്‍ദ്ദിച്ചത്. പോലീസ് സാന്നിധ്യത്തിലായിരുന്നു ആക്രമണം.






