
ചെന്നെ: അശ്ളീല വിളികളും പോണ് വീഡിയോകളുമായി നിരന്തരം ഭീഷണിപ്പെടുത്തിയിരുന്ന യുവാവിനെ യുവതി ഹണി ട്രാപ്പില്‍ പെടുത്തി കുടുക്കി. ചെന്നൈ ആരുംബാക്കത്ത് നടന്ന സംഭവത്തില്‍ വിമല്‍ രാജ് എന്നയാളെ സ്വന്തം വീട്ടിലേക്ക് വിളിച്ചു വരുത്തി കുടുംബാംഗങ്ങളെ കൊണ്ടു കണക്കിന് കൊടുപ്പിച്ച ശേഷമാണ് യുവാവിനെ പോലീസിന് കൈമാറിയത്.
ബുധനാഴ്ച രാത്രിയിലായിരുന്നു സംഭവം. ഒരു ഇ കൊമേഴ്സ് സ്ഥാപനത്തില്‍ ഡെലിവറി ഏജന്റായി ജോലി ചെയ്യുന്ന 29 കാരന് യുവതിയെ പതിവായി ഫോണില്‍ വിളിച്ച് അശ്ളീലം പറയുകയും ഫോണ്‍ കട്ട് ചെയ്യുമ്പോള്‍ പോണ് വീഡിയോകള്‍ വാട്സ് ആപ്പ് നമ്പറിലേക്ക് അയയ്ക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് യുവതി യുവാവിനെ ഒതുക്കാന തന്ത്രങ്ങള്‍ മെനഞ്ഞതും വിളിച്ചു വരുത്തി വീട്ടുകാരെ കൊണ്ട് കണക്കിന് കെടുപ്പിക്കുകയും ചെയ്തത്.
നാലു വര്‍ഷമായി ഭര്‍ത്താവില്‍ നിന്നും അകന്ന് കഴിയുകയും വിവാഹമോചനം കാത്തിരിക്കുകയും ചെയ്യുന്ന യുവതിയെ ആഗസ്റ്റ് 4 മുതലായിരുന്നു യുവാവ് ശല്യപ്പെടുത്താന്‍ തുടങ്ങിയത്. ആദ്യം വിളികള്‍ വരാന്‍ തുടങ്ങി. യുവാവിന്റെ സംസാരം പരിധി വിടാന്‍ തുടങ്ങിയതോടെ യുവതി കോള്‍ കട്ട് ചെയ്തു. ഉടന്‍ ഇയാള്‍ വാട്സ് ആപ്പിലേക്ക് പോണ്‍വീഡിയോകള്‍ അയയ്ക്കാന്‍ തുടങ്ങി.
ആഗസ്റ്റ് 8 ന് വീണ്ടും പോണ് വീഡിയോ യുവാവ് അയച്ചതോടെ വിവരം മാതാപിതാക്കളോട് പറയുകയും യുവാവിനെ കുടുക്കാന്‍ വീട്ടുകാര്‍ പദ്ധതി തയ്യാറാക്കുകയുമായിരുന്നു. തുടര്‍ന്ന് യുവതി യുവാവിനെ മോഹിപ്പിച്ച വീട്ടിലേക്ക് ക്ഷണിക്കുകയും ഇയാള്‍ വരാമെന്ന് സമ്മതിക്കുകയും ചെയ്തു. തുടര്‍ന്ന ഇയാള്‍ വീട്ടില്‍ എത്തിയപ്പോള്‍ കുടുംബാംഗങ്ങളും ബന്ധുക്കളും ചേര്‍ന്ന് ശരിക്ക് കൈകാര്യം ചെയ്ത ശേഷം പോലീസിനെ വിളിച്ചു വരുത്തുകയും പോലീസ് ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു.
പോലീസിന്റെ അന്വേഷണത്തില്‍ തുത്തുക്കുടി സ്വദേശിയായ യുവാവിന്റെ പതിവ് പരിപാടിയാണ് ഇതെന്ന് കണ്ടെത്തി. അനേകം പേരുടെ നമ്പറുകള്‍ ഇയാളുടെ പക്കല്‍ നിന്നും പിടിച്ചെടുത്തു. ഒരു യുവതിയെ ഇയാള്‍ ലക്ഷ്യമിട്ടാല്‍ അവരെ തുടര്‍ച്ചയായി അപഹസിക്കുന്നതായിരുന്നു രീതി. അതേസമയം സംഭവത്തിന് പിന്നില്‍ യുവതിയുടെ ഭര്‍ത്താവിന്റെ കരങ്ങളുണ്ടോ എന്ന് വീട്ടുകാര്‍ സംശയിക്കുന്നുണ്ട്.






