
തമിഴ്നാട് നിയമസഭ തിരഞ്ഞെടുപ്പിൽ പ്രചാരണം അവസാനലാപ്പിലേയ്ക്ക്. കന്യാകുമാരിയെ ഇളക്കി മറിച്ച് ടിവികെ അധ്യക്ഷൻ വിജയ് നടത്തിയ റോഡ് ഷോ. ആധാർ കാർഡ് മാതൃകയിൽ തമിഴ് നാട് സിറ്റിസൺഷിപ്പ് കാർഡ് പുറത്തിറക്കുമെന്നും സർക്കാർ സേവനങ്ങൾ വീട്ടുപടിയ്ക്കലെത്തുമെന്നും വാഗ്ദാനം. ട്രോളിങ് നിരോധന സമയത്ത് നൽകുന്ന തുക 8000ത്തിൽ നിന്ന് 20,000 ആക്കി ഉയർത്തുമെന്നും ടിവികെ അധ്യക്ഷൻ.
കൈക്കൂലിയില്ലാതെ സർക്കാർ സേവനങ്ങൾ എല്ലാ വീടുകളിലുമെത്തും. മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ വാഗ്ദാനങ്ങൾ പോലെയല്ല ഇത്. നടപ്പാക്കുന്ന കാര്യങ്ങൾ മാത്രമാണ് പറയുന്നത്. അഴിമതി മാത്രമാണ് നിലവിൽ നടക്കുന്നത്. കൈക്കൂലി പണത്തിന്റെ ഒരു വിഹിതം മന്ത്രിമാർക്ക് കൃത്യമായി എത്തിച്ചേരുന്നുണ്ട്. അതിന് തടയിടുകയാണ് ആദ്യം വേണ്ടത്. ടിവികെ അധികാരത്തിലെത്തിയാൽ കൈക്കൂലിയില്ലാതെ സർക്കാർ സേവനങ്ങൾ എല്ലാ വീടുകളിലുമെത്തുമെന്ന് വിജയ് പറഞ്ഞു.






