
കാട്ടുപോത്ത് പ്രസവിക്കുമോയെന്നുള്ളത് പലരുടേയും ഒരു സംശയമാണ്. പോത്ത് ആണല്ലേയെന്ന ചോദ്യം തന്നെയാണ് ഈ സംശയത്തിന് കാരണവും. കാട്ടുപോത്തിന്റെ ആണിനും പെണ്ണിനും കാട്ടുപോത്ത് എന്ന് തന്നെയാണ് പറയുന്നത്. കാട്ടുപോത്തുകള്‍ Gaur എന്നാണ് പൊതുവേ അറിയപ്പെടുന്നത്. ബോവിഡെ കുടുംബത്തില്‍പ്പെട്ട Gaur കള്‍ Bos Gaur എന്ന വര്‍ഗത്തില്‍പ്പെട്ടതാണ്.
പത്തുമാസമാണ് കാട്ടുപോത്തിന്റെ ഗര്‍ഭകാലം. ഒരു പ്രസവത്തില്‍ ഒരു കുട്ടി മാത്രമേ ഉണ്ടാകുകയുളളൂ. ചെറു ധാന്യച്ചെടികളും പുല്ലുകളും പ്രധാന ആഹാരമായിട്ടുള്ള ഇതിന്റെ പാല് പോഷകസമൃദ്ധമാണ്. കാട്ടുപോത്തിനെ ആദിവാസികള്‍ വിളിക്കുന്നത് കാട്ടി എന്നാണ്. കര്‍ണാടകയില്‍ ഇത് 'കാര്‍ട്ടി' എന്നാണ് അറിയപ്പെടുന്നത്. തമിഴ്നാട്ടില്‍ കാട്ടെരുമയെന്നാണ് Gaur നെ വിളിക്കുന്നത്. നാട്ടില്‍ കാണപ്പെടുന്ന പോത്തിനെ പോലെയുള്ളതിനാലാണ് ഇതിനെ ആളുകള്‍ കാട്ടുപോത്തെന്ന് വിളിക്കാന്‍ തുടങ്ങിയത്.






