ആറ് മീറ്റര്‍ നീളമുള്ള മുടിയുമായി ശ്രദ്ധേയ ആകുകയാണ് 83-വയസുകാരി വിന് തി ദിന് എന്ന വീയെറ്റ്നാമീ അമ്മൂമ്മ. അറുപത്തിനാല് വര്‍ഷം കഴുകാതെയാണ് ഈ വീയെറ്റ്നാമി അമ്മൂമ്മ തന്റെ മുടി കാത്തത്. 19 വയസിലാണ് അമ്മൂമ്മ ആദ്യമായിട്ടും അവസാനമായിട്ടും മുടി വെട്ടിയത്. ആദ്യമായിട്ട് മുടി വെട്ടിയപ്പോള്‍ കഠിനമായ തലവേദന അനുഭവപ്പെട്ടു. തുടര്‍ന്ന് തലമുടി വീണ്ടും വളരാന്‍ തുടങ്ങിയപ്പോള്‍ മാത്രമാണ് തലവേദന പോയത്.
പിന്നീട് മുടി വെട്ടാന്‍ അമ്മൂമ്മ ശ്രമിച്ചിട്ടില്ല. തല കഴുകുമ്പോഴും തലവേദന വരാന്‍ തുടങ്ങിയതോടെ തലമുടി കഴുകുന്നതും നിറുത്തി. 1990ല്‍ അമ്മൂമ്മ ബുദ്ധമത ക്ഷേത്രത്തിലേക്ക് താമസം മാറ്റി. പിന്നീട് സസ്യാഹാരം മാത്രം കഴിച്ചായി ജീവിതം. കാലക്രമേണ ദിവസത്തില്‍ ഒരു നേരം മാത്രം ഭക്ഷണം കഴിക്കാന്‍ തുടങ്ങി. മിതമായ ജീവിതശൈലി സ്വീകരിച്ചതുകൊണ്ടാണ് 83-ാം വയസിലും ശാരീരികവും മാനസികവുമായ ആരോഗ്യം നിലനിര്‍ത്താന്‍ പറ്റുന്നതെന്നാണ് അമ്മൂമ്മ പറയുന്നത്. അമ്മൂമ്മയുടെ മുടി ഇപ്പോഴും പ്രതിവര്‍ഷം 10 സെന്റിമീറ്ററോളം വളരുന്നുണ്ട്. ഒറ്റ നോട്ടത്തില്‍ ഒരു വന്‍ പെരുമ്പാമ്പ് കിടക്കുന്നത് പോലെയാണ് അമ്മൂമ്മയുടെ മുടി കണ്ടാല്‍ തോന്നുന്നത്.

Comments