
ബെംഗളുരു: രാജ്യത്ത് നിന്ന് കടന്ന വിവാദ ആള്‍ദൈവം നിത്യാനന്ദ കൈലാസത്തില്‍ സ്ഥാപിച്ച പുതിയ ബാങ്കിനെക്കുറിച്ചുള്ള പ്രഖ്യാപനം ഇന്ന് നടത്തും. സാമൂഹിക മാധ്യമങ്ങളിലൂടെ നിത്യാനന്ദ തന്നെയാണ് കൈലാസത്തില്‍ റിസര്‍വ് ബാങ്ക് ഓഫ് കൈലാസ' എന്ന പേരില്‍ ബാങ്ക് സ്ഥാപിച്ചതായി അറിയിച്ചത്.
മൂന്ന് ദിവസം മുമ്പാണ് ബാങ്കിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തുമെന്ന് നിത്യാനന്ദ പ്രഖ്യാപിച്ചത്. ഗണേശ ചതുര്‍ത്ഥി ദിനത്തില്‍ പുതിയ കറന്‍സി പുറത്തിറക്കുമെന്നും നിത്യാനന്ദ വ്യക്തമാക്കിയിരുന്നു.
പെണ്‍കുട്ടികളെ തടവില്‍ പാര്‍പ്പിച്ച് പീഡിപ്പിച്ച കേസില്‍ ഉള്‍പ്പെട്ടതോടെയാണ് നിത്യാനന്ദ ഇന്ത്യയില്‍ നിന്ന് കടന്നത്. തുടര്‍ന്ന് സ്വന്തം രാജ്യം സ്ഥാപിച്ചതായും ഇയാള്‍ അവകാശപ്പെട്ടിരുന്നു. ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോയിലെ ഒരു ദ്വീപാണ് നിത്യാനന്ദ കൈലാസമായി പ്രഖ്യാപിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.






