ന്യൂഡൽഹി: എയർ ഇന്ത്യയുടെ പുതിയ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും മാനേജിംഗ് ഡയറക്ടറുമായി ടെവോൾഡ് ഗെബ്രെമാറിയത്തെ നിയമിച്ചെങ്കിലും, അദ്ദേഹത്തിന്റെ ശമ്പളം എത്രയെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. വിവരങ്ങൾ അനുസരിച്ച്, മുൻ സിഇഒ കാംബെൽ വിൽസണിന് അനുവദിച്ച ശമ്പള പാക്കേജ് ഒരു മാനദണ്ഡമായി കണക്കാക്കാം. 2025 ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വന്ന അദ്ദേഹത്തിന്റെ പാക്കേജ് പ്രതിവർഷം 27.75 കോടി രൂപ വരെയായിരുന്നു. എന്തായാലും ഇതിൽ കൂടുതലായിരിക്കും പുതിയ മേധാവിയുടെ പാക്കേജ് എന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.
2023-24 കാലയളവിൽ ലഭിച്ചിരുന്ന 18.98 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോൾ കാംബെൽ വിൽസന്റെ പാക്കേജിൽ 46 ശതമാനം വർദ്ധനയാണ് ഉണ്ടായത്. ഇതിൽ 11.1 കോടി രൂപയുടെ സ്ഥിര ശമ്പളവും, 8.32 കോടി രൂപയുടെ പ്രകടനത്തെ അടിസ്ഥാനമാക്കിയുള്ള ബോണസും, 8.32 കോടി രൂപയുടെ ദീർഘകാല സ്റ്റോക്ക് ഇൻസെന്റീവുകളും ഉൾപ്പെടുന്നു. ആനുകൂല്യങ്ങളും അലവൻസുകളും ഇതിനു പുറമെയാണ്.വിൽസന്റെ പരമാവധി പാക്കേജിന്റെ ഏകദേശം 60 ശതമാനവും ഏയർ ഇന്ത്യയുടെ പ്രവർത്തന, സാമ്പത്തിക പ്രകടനവുമായി ബന്ധപ്പെട്ടിരിക്കുന്നതാണ്. അതായത്, എയർലൈൻ പ്രധാന ബിസിനസ്സ് ലക്ഷ്യങ്ങൾ കൈവരിക്കുന്നുണ്ടോ എന്നതിനെ ആശ്രയിച്ചായിരുന്നു അദ്ദേഹത്തിന്റെ വരുമാനത്തിന്റെ വലിയൊരു ഭാഗവും.
ഇന്ത്യയിലെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന എയർലൈൻ എക്സിക്യൂട്ടീവുകളിൽ ഒരാളാണ് വിൽസൺ. മുൻ ഇൻഡിഗോ സി.ഇ.ഒ പീറ്റർ എൽബേഴ്സിന് പ്രതിവർഷം ഏകദേശം 21.61 കോടി രൂപയും, ആകാശ എയർ സി.ഇ.ഒ വിനയ് ദുബെയ്ക്ക് 8.75 കോടി രൂപയും, സ്പൈസ് ജെറ്റ് ചെയർമാൻ അജയ് സിംഗിന് ഏകദേശം 5.40 കോടി രൂപയുമാണ് ലഭിച്ചിരുന്നത്. എന്നാൽ വ്യത്യസ്ത സാമ്പത്തിക വർഷങ്ങളിലെയും ശമ്പള ഘടനകളിലെയും കണക്കുകളായതിനാൽ ഇവ തമ്മിൽ നേരിട്ട് താരതമ്യം ചെയ്യാൻ സാധിക്കില്ല.
ഒരു ദശകത്തിലേറെയായി എത്യോപ്യൻ എയർലൈൻസിനെ നയിച്ച വ്യക്തിയാണ് ഗെബ്രെമാറിയം. അദ്ദേഹത്തിന്റെ കാലയളവിൽ ആ എയർലൈൻ ആഫ്രിക്കയിലെ ഏറ്റവും വലിയ എയർലൈൻ ഗ്രൂപ്പായി മാറുകയും ഫ്ലീറ്റും അന്താരാഷ്ട്ര നെറ്റ്‌വർക്കും വിപുലീകരിക്കുകയും ചെയ്തിട്ടുണ്ട്.

Comments