ന്യൂഡല്‍ഹി: മധ്യവയസ്കയുടെ വയറ്റില്‍ നിന്ന് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തത് 50 കിലോഗ്രാം ഭാരമുള്ള മുഴ. ഡല്‍ഹി സ്വദേശിനിയായ ഇവര്‍ക്ക് 106 കിലോഗ്രാം ശരീര ഭാരമുണ്ടായിരുന്നു. ഇതില്‍ പകുതിയും ഈ മുഴയുടെ ഭാരമായിരുന്നു. ശസ്ത്രക്രിയയ്ക്ക ശേഷം ഇവരുടെ ശരീര ഭാരം 56 കിലോഗ്രാമായി കുറഞ്ഞു. സങ്കീര്‍ണ്ണമായ ശസ്ത്രക്രിയയ്ക്ക് ശേഷം ആരോഗ്യനില വീണ്ടെടുത്ത ഇവര്‍ ഇന്ന് ആശുപത്രി വിട്ടു.
ഇന്ദ്രപ്രസ്ഥ അപ്പോളോ ആശുപത്രിയില്‍ നടന്ന മൂന്നര മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് മുഴ നീക്കം ചെയ്തത്. രോഗിയുടെ താല്‍പ്പര്യപ്രകാരം ഇവരുടെ പേര് പുറത്തുവിട്ടിട്ടില്ല. ലോകത്തില്‍ ഇന്നേവരെ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്ത ഏറ്റവും വലിയ മുഴയാണിതെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. 2017ല്‍ കോയമ്പത്തൂര്‍ സ്വദേശിനിയില്‍ നിന്ന് നീക്കം ചെയ്ത 34 കിലോയുള്ള മുഴയാണ് ഇതിന് മുമ്പ് നീക്കം ചെയ്ത ഏ്റ്റവും വലിയ അണ്ഡാശയ മുഴ.
ക്രമാതീതമായി ശരീരഭാരംം കൂടുകയും അടിവയറ്റില്‍ കടുത്ത വേദന അനുഭവപ്പെടാനും തുടങ്ങിയതോടെയാണ് ഡല്‍ഹി സ്വദേശിനി അപ്പോളോ ആശുപത്രിയില്‍ ചികിത്സ തേടിയത്. ശരീര ഭാരം അമിതമായി വര്‍ദ്ധിച്ചതോടെ ശ്വാസമെടുക്കാനോ നടക്കാനോ പോലും കഴിയാത്ത അവസ്ഥയിലായി ഡല്‍ഹി സ്വദേശിനി. തുടര്‍ന്ന് അപ്പോളോ ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ ഇരുടെ വയറ്റില്‍ മുഴ കണ്ടെത്തി.
രോഗിയുടെ ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനത്തെ പോലും ബാധിക്കുന്ന വിധത്തില്‍ മുഴ വളര്‍ന്നിരുന്നു. ഇതോടെ അടിയന്തര ശസ്ത്രക്രിയ നടത്താന്‍ അപ്പോളോയിലെ ഡോക്ടര്‍മാര്‍ തീരുമാനിക്കുകയായിരുന്നു.






