
വാഷിംഗ്ടണ്‍ ഡി.സി: യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി ഡോണള്‍ഡ് ട്രംപിനെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി വീണ്ടും നാമനിര്‍ദേശം ചെയ്തു. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ മൈക്ക് പെന്‍സിനെയും പുനര്‍നാമനിര്‍ദേശം ചെയ്തതായി റിപ്പബ്ലിക്കന്‍ നാഷണല്‍ കമ്മിറ്റി ചെയര്‍വുമന്‍ റോണ മക്ഡാനിയല്‍ ഔദ്യോഗികമായി ട്വീറ്റ് ചെയ്തു.
ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥികളായ ജോ ബൈഡനും കമല ഹാരീസും മൗലികവാദികളാണെന്നും അവര്‍ പറഞ്ഞു. നവംബറിലെ വോട്ടിനെ ആശ്രയിച്ചായിരിക്കും രാജ്യത്തിന്റെ ഭാവിയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
അതിനിടെ ഷാര്‍ലറ്റിലെ കണ്വന്ഷന് സെന്ററില്‍ എത്തിയ ട്രംപ്, സര്‍ക്കാരിന്റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിവരിച്ചു. മഹാമാരിക്കു മുന്‍പുണ്ടായിരുന്ന അവസ്ഥയിലേക്ക് രാജ്യത്തെ തിരിച്ചുകൊണ്ടുപോകുമെന്നും ട്രംപ് പറഞ്ഞു.
കഴിഞ്ഞയാഴ്ച ജോ ബൈഡനെ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു.






