
തിരുവനന്തപുരം: ശശി തരൂര്‍ പാര്‍ട്ടിയിലെ ഗസ്റ്റ് ആര്‍ട്ടിസ്റ്റാണെന്നും രാഷ്ട്രീയ പക്വത ഇല്ലാത്തയാളാണെന്നും കൊടിക്കുന്നില്‍ സുരേഷ്. നേതൃമാറ്റം ആവശ്യപ്പെട്ട് സോണിയ ഗാന്ധിക്ക് കത്തെഴുതിയ സംഭവത്തിലാണ് ശശി തരൂരിനെതിരേ കൊടിക്കുന്നില്‍ വിമര്‍ശനം ഉന്നയിച്ചത്.
പാര്‍ട്ടിയുടെ അതിര്‍വരമ്പുകള്‍ക്കകത്ത് നിന്നുള്ള പ്രവര്‍ത്തനമോ പാര്‍ലമെന്ററി പ്രവര്‍ത്തനമോ അദ്ദേഹത്തിന് ഇതുവെയും മനസിലാക്കാന്‍ സാധിച്ചിട്ടില്ലെന്നും ഗസ്റ്റ് ആര്‍ട്ടിസ്റ്റിനെപ്പോലെ വന്ന് ഗസ്റ്റ് ആര്‍ട്ടിസ്റ്റായി പാര്‍ട്ടിയില്‍ തുടരുകയാണെന്നും കൊടിക്കുന്നില്‍ പറഞ്ഞു.
'പക്വതയില്ലായ്മ പ്രകടിപ്പിക്കുന്ന രാഷ്ട്രീയക്കാരനാണ്. അദ്ദേഹം വിശ്വ പൗരനായിരിക്കാം. വലിയ അറിവും പാണ്ഡിത്യവും ഉള്ള ആളായിരിക്കാം. പക്ഷെ രാഷ്ട്രീയപരമായ പക്വത ഇല്ലാത്ത ആളാണെന്നാണ് പല നടപടികളില്‍ നിന്നും വ്യക്തമാകുന്നത്' കൊടിക്കുന്നില്‍ പറഞ്ഞു.






