ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തിന്െ്റ പശ്ചാത്തലത്തില്‍ സെന്‍സസും ദേശീയ ജനസംഖ്യാ രജിസ്റ്ററിന്െ്റ നടപടികളും അടുത്ത വര്‍ഷത്തേക്ക് മാറ്റിയേക്കും. സെന്‍സസും ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ പുതുക്കാനുള്ള നടപടികളും കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മാറ്റിവച്ചിരുന്നു. എന്നാല്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഈ വര്‍ഷം ഇത് സംബന്ധിച്ച നടപടികളിലേക്ക് കേന്ദ്രസര്‍ക്കാര്‍ കടക്കില്ലെന്നാണ് സൂചന.
ഒരു വര്‍ഷത്തേക്ക് കൂടി സെന്‍സസ് നടപടികള്‍ മാറ്റിവച്ചാല്‍ കുഴപ്പമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. സെന്സസിന്െ്റ പ്രവര്‍ത്തനങ്ങള്‍ എന്ന് തുടങ്ങുമെന്ന് ഔദ്യോഗികമായി തീരുമാനിച്ചിട്ടില്ല. എന്നാല്‍ ഈ വര്‍ഷം സെന്‍സസ് നടക്കില്ലെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. സെന്സസിന്െ്റ പ്രാഥമിക ഘട്ടവും എന്‍.പി.ആര് പുതുക്കുന്നതിന്െ്റ നടപടികളും 2020 ഏപ്രില്‍ ഒന്ന് മുതല്‍ സെപ്റ്റംബര്‍ 30 വരെ നടത്താനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ കോവിഡിനെ തുടര്‍ന്ന് മാറ്റിവയ്ക്കുകയായിരുന്നു.
എന്നാല്‍ രാജ്യത്ത് കോവിഡ് വ്യാപനം രൂഷമാകുന്ന സാഹചര്യത്തില്‍ എന്‍.പി.ആറും സെന്‍സസും ഈ വര്‍ഷം നടത്താനുള്ള തീരുമാനം ഉപേക്ഷിക്കുന്ന നിലയിലേക്കാണ് അധികൃതര്‍ എത്തിയിരിക്കുന്നത്. സെന്‍സസ് പൂര്‍ത്തിയാക്കാന്‍ മുപ്പത് ലക്ഷം ഉദ്യോഗസ്ഥരുടെ സേവനം ആവശ്യമായി വരും. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഉദ്യോഗസ്ഥരുടെ ജീവന് ഭീഷണിയാകുന്ന തീരുമാനം കൈക്കൊള്ളാനാകില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.
ഒറ്റ ദിവസം കൊണ്ട് ഇന്ത്യയില്‍ 78,761 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് സെന്‍സസും എന്‍.പി.ആറും അടുത്ത വര്‍ഷത്തേക്ക് മാറ്റാന്‍ തീരുമാനമായിരിക്കുന്നത്. നിലവില്‍ ഇന്ത്യയിലെ കോവിഡ് രോഗികളുടെ എണ്ണം 35 ലക്ഷം കവിഞ്ഞിരിക്കുകയാണ്. മരണസംഖ്യ 63,498 ആയി.






