ലെബനീസ് തലസ്ഥാനമായ ബെയ്റൂത്തിലുണ്ടായ ഇരട്ടസ്ഫോടനത്തിൽ നിന്നുള്ള ധാരാളം നടുക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. വിവാഹഫോട്ടോഷൂട്ടിനിടെ സ്ഫോടനം കണ്ട് ഓടിപ്പായുന്ന യുവതിയുടേയും പ്രസവത്തിനു കയറ്റുന്നതിനിടെ സ്ഫോടനം സംഭവിക്കുന്നതിന്റെയുമൊക്കെ അക്കൂട്ടത്തിലുണ്ടായിരുന്നു. ഇപ്പോൾ ബെയ്റൂത്തിൽ നിന്നു വരുന്നത് സ്ഫോടനശേഷം നടന്ന ഹൃദയം കുളിർക്കുന്നൊരു കാഴ്ച്ചയാണ്. സ്ഫോടനത്തോടെ തന്റെ അരുമ മൃഗത്തെ നഷ്ടപ്പെട്ട യുവതിക്ക് അതിനെ തിരിച്ചുകിട്ടിയതിന്റെ വീഡിയോ ആണത്.
അമേരിക്കൻ ബാസ്ക്കറ്റ്ബോൾ താരം റെക്സ് ചാപ്മാന്റെ ട്വിറ്ററിലൂടെയാണ് വീഡിയോ പുറത്തുവന്നിരിക്കുന്നത്. നഷ്ടപ്പെട്ടുവെന്നു കരുതിയ തന്റെ ഓമനമൃഗത്തെ തിരികെ കിട്ടിയ സന്തോഷത്തിൽ കെട്ടിപ്പുണർന്ന് കരയുന്ന യുവതിയാണ് വീഡിയോയിലുള്ളത്. പൂച്ചക്കുഞ്ഞിനെ ചേർത്തുപിടിച്ച് കരയുകയാണ് യുവതി. 'നിനക്കു വേണ്ടി ഞാൻ എവിടെയെല്ലാം തിരഞ്ഞെന്നോ' എന്ന പറയുന്നതും വീഡിയോയിൽ കേൾക്കാം.
ആഴ്ച്ചകൾക്കു മുമ്പ് നഗരത്തെ നടുക്കിയ സ്ഫോടനത്തിനുശേഷം നിരവധി പേർക്ക് തങ്ങളുടെ ഓമന മൃഗങ്ങളെ തിരികെ ലഭിച്ചുവെന്നും അത്തരത്തിലൊരു കാഴ്ച്ച കാണാമെന്നും പറഞ്ഞാണ് റെക്സ് ചാപ്മാൻ വീഡിയോ പങ്കുവച്ചിരിക്കുന്നത്. നിരവധി പേരാണ് വീഡിയോക്കു കീഴെ കമന്റുകളുമായെത്തിയിരിക്കുന്നത്. മനസ്സു നിറയ്ക്കുന്ന കാഴ്ച്ചയാണ് ഇതെന്നും ഓമന മൃഗങ്ങളെ നഷ്ടപ്പെടുമ്പോഴുള്ള വേദന പറഞ്ഞറിയിക്കാൻ ആവാത്തതാണെന്നും ആ പെൺകുട്ടിയുടെ സന്തോഷം എത്രയെന്ന് ഊഹിക്കാൻ കഴിയുമെന്നുമൊക്കെ പോകുന്നു കമന്റുകൾ.
ബെയ്റൂത്ത് സ്ഫോടനത്തിൽ 170ഓളം പേർ മരിക്കുകയും ആറായിരത്തോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. തുറമുഖത്തിനടുത്തുള്ള വെയർഹൗസിൽ സൂക്ഷിച്ച 2750 മെട്രിക് ടൺ അമോണിയം നൈട്രേറ്റായിരുന്നു സ്ഫോടനത്തിലേക്ക് നയിച്ചത്.

Comments