
തിരുവനന്തപുരം: രമ്യാ ഹരിദാസ് എം.പിയുടെ വാഹനം വെഞ്ഞാറമൂട് വെച്ച് സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞു. തിരുവനന്തപുരത്തു നിന്നും ചങ്ങാനാശ്ശേരിയിലേക്കുള്ള യാത്രാമധ്യേ ആണ് ആലത്തൂര്‍ എംപിയായ രമ്യാഹരിദാസിന്റെ വാഹനം തടഞ്ഞത്.
പ്രവര്‍ത്തകര്‍ ബോണറ്റില്‍ അടിക്കുകയും വാഹനത്തില്‍ കരിങ്കൊടി കെട്ടുകയും ചെയ്തു. വാഹനം തടഞ്ഞവര്‍ തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും രമ്യാഹരിദാസ് പറഞ്ഞു.
ഇരട്ടക്കൊലപാതകത്തിന് ശേഷം സംഘര്‍ഷം നിലനില്‍ക്കുന്ന സ്ഥലമാണ് വെഞ്ഞാറമൂട്. ഡിവൈഎഫ്ഐയുടെ പതാകയുമായി വന്ന ഒരുസംഘം ആളുകളാണ് വെഞ്ഞാറമൂട് ജങ്ഷനില്‍ വെച്ച് തടഞ്ഞതെന്നും കോണ്‍ഗ്രസുകാര്‍ ആരും വെഞ്ഞാറമൂട് വഴി പോകണ്ട, കണ്ടാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പോലീസിനു നല്കിയ പരാതിയില്‍ രമ്യാ ഹരിദാസ് പറയുന്നു. .സംഭവം നടന്നതിന് പിന്നാലെ സ്ഥലത്തെത്തിയ പോലീസാണ് രമ്യാ ഹരിദാസിനെ രക്ഷിച്ചത്.






