ബംഗളൂരു : തനിക്കെതിരെ ആൾക്കൂട്ട ആക്രമണമുണ്ടായെന്ന വെളിപ്പെടുത്തലുമായി കന്നഡ നടി സംയുക്ത ഹെഗ്ഡേ. സുഹൃത്തുക്കൾക്കൊപ്പം പാർക്കിൽ ചെലവഴിക്കവെ ഒരു സ്ത്രീ അടക്കമുള്ള സംഘം ആക്രമണം നടത്തുകയും അസഭ്യം പറയുകയും ചെയ്തുവെന്ന് നടി ആരോപിക്കുന്നു. ആക്രമണത്തിന്റെ വീഡിയോയും നടി പങ്കുവെക്കുന്നുണ്ട്.
കന്നഡ ഇൻഡസ്ട്രിയിൽ സിനിമാ നടിമാർ ലഹരി മരുന്ന് കേസിൽ അറസ്റ്റിലാകുന്ന പശ്ചാത്തലത്തിലാണ് സംയുക്തയ്ക്കു നേരെ ആളുകളിൽ നിന്നും ആക്രമണം ഉണ്ടായത്. സംയുക്തയും ലഹരി മാഫിയയുടെ അംഗത്തിലുണ്ടെന്ന് ആരോപിച്ച് അക്രമികൾ പ്രതിഷേധവും നടത്തുകയുണ്ടായി.
സ്പോർട്സ് ബ്രാ ധരിച്ച് വർക്കൗട്ട് ചെയ്തതാണ് ആളുകളെ ചൊടിപ്പിച്ചത്. പോലീസും മറ്റും വന്നതോടെ പ്രതിഷേധവും ശക്തമായി. ഈ സംഭവം മുഴുവൻ നടി തന്റെ മൊബൈലിലും ഷൂട്ട് ചെയ്യുന്നുണ്ടായിരുന്നു. തന്റെ വസ്ത്രമാണ് ഇവരെ പ്രകോപിപ്പിച്ചതെങ്കിൽ നിങ്ങളും കാണു എന്നു പറഞ്ഞ് നടി ലൈവ് വിഡിയോയിൽ വസ്ത്രം ഊരി സംഭവത്തിൽ പ്രതികരിക്കുകയുണ്ടായി.
നടിയുടെ വാക്കുകൾ : ‘ഞാനും രണ്ട് സുഹൃത്തുക്കളും ബംഗലൂരു അഗര ലേക്കിന് സമീപം വർക്കൗട്ട് ചെയ്യുകയായിരുന്നു. പെട്ടന്നാണ് പ്രായമായൊരു സ്ത്രീ ഞങ്ങളുെട അരികിൽ വന്ന് പ്രശ്നം തുടങ്ങിയത്. കാബ്റേ ഡാൻസ് കളിക്കുകയായിരുന്നോ എന്നായിരുന്നു അവരുടെ ചോദ്യം. ഞാൻ സ്പോർട്സ് ബ്രാ ധരിച്ചായിരുന്നു വർക്കൗട്ട് ചെയ്തിരുന്നത്. ഇങ്ങനെയുള്ള വസ്ത്രം ധരിച്ച് എനിക്ക് എന്തെങ്കിലും പറ്റിയാൽ കരഞ്ഞുകൊണ്ടു വന്നാൽ പോലും ആരും സഹായിക്കില്ലെന്ന് അവർ പറഞ്ഞു. ഇത് ശ്രദ്ധിക്കാൻ തുടങ്ങിയ കുറച്ച് ആളുകളും ഞങ്ങൾക്കെതിരെ തിരിഞ്ഞു.’

അവർ പിന്നീട് അസഭ്യം പറയാന് തുടങ്ങി. ഞാനും ഡ്രഗ് റാക്കെറ്റിൽ ഉണ്ടെന്നായിരുന്നു അവരുടെ ആരോപണം. ഞങ്ങളെ അവർ പാർക്കിൽ ലോക്ക് ചെയ്തു. അതിനു ശേഷം പോലീസെത്തി ഞങ്ങളെ എല്ലാവരെയും സ്റ്റേഷനിൽ കൊണ്ടുപോയി. അവിടെ എത്തിയിട്ടും പ്രായമായ സ്ത്രീ ഞങ്ങൾക്കു നേരെ അലറുകയായിരുന്നു. അതിലൊരു പോലീസുകാരനാണ് ഞങ്ങളെ അവിടെ നിന്നും രക്ഷിച്ച് തിരിച്ചയച്ചത്.’
സത്യത്തിൽ ഇതൊക്കെ നടന്നത് പട്ടാപകലാണെന്നതാണ് ഞെട്ടിക്കുന്ന യാഥാർഥ്യം. അതും പബ്ലിക് പാർക്കിൽ. സ്പോർട്സ് വസ്ത്രം അണിഞ്ഞ് വർക്കൗട്ട് ചെയ്ത എന്നെ ഒരു സ്ത്രീയാണ് അപമാനിച്ചത്. ഞങ്ങൾ എന്തു തെറ്റാണ് ചെയ്തത്. ഇത്തരം സദാചാരം ചോദ്യം ചെയ്യപ്പെടേണ്ട സമയം അതിക്രമിച്ചു.’–നടി പറഞ്ഞു. കിരിക് പാർട്ടി, കോമാളി, പപ്പി തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയയാണ് സംയുക്ത ഹെഗ്ഡെ.

Comments