
കോട്ടയം: പി.ജെ.ജോസഫിനെ വെല്ലുവിളിച്ച് എന്‍.ജയരാജ് എംഎല്‍എ. കുട്ടനാട്ടില്‍ രണ്ടില ചിഹ്നത്തില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ ധൈര്യമുണ്ടോയെന്ന് ജയരാജ് ചോദ്യമുയര്‍ത്തി.
ജോസഫിന് ധൈര്യമുണ്ടെങ്കില്‍ കുട്ടനാട്ടില്‍ നോമിനേഷന് കൊടുക്കക്കെട്ടെ. നോമിനേഷന് പേപ്പറില്‍ ഏത് പാര്‍ട്ടിയാണെന്നും ചിഹ്നമാണെന്നും വ്യക്തമാക്കേണ്ടതുണ്ടെന്നും ജയരാജ് പ്രതികരിച്ചു.
തങ്ങളെ സംബന്ധിച്ചിടത്തോളം കേരള കോണ്‍ഗ്രസ് എം എന്ന് പറയുന്നത് ഇലക്ഷന് കമ്മീഷന് അംഗീകരിച്ച ജോസ്.കെ.മാണി നേതൃത്വം നല്കുന്ന പാര്‍ട്ടിയാണ്. അതിനാല്‍ പി.ജെ. ജോസഫ് എന്ത് പറയുന്നു എന്ന കാര്യം തങ്ങള്‍ക്ക് അറിയില്ലെന്നും അദേഹം കൂട്ടിച്ചേര്‍ത്തു. തങ്ങള്‍ പറഞ്ഞ കാര്യങ്ങള്‍ ശരിയാണോ തെറ്റാണോ എന്ന് അവിടെ വെച്ച് തീരുമാനിക്കാമെന്നും ജയരാജ് എംഎല്‍എ വ്യക്തമാക്കി.






