മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് പിന്നാലെ ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖിനും എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാറിനും ഭീഷണി സന്ദേശം. ഇരുവരുടെയും വസതിയിലേക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്. രാജ്യത്തിന് പുറത്ത് നിന്നാണ് ഫോണ്‍ കോള്‍ വന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. പോലീസ് അന്വേഷണം തുടങ്ങി.
ശനിയാഴ്ച വൈകിട്ട് മഹാരാഷ്ട്രാ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ വസതിയിലേക്ക് ഭീഷണി ഫോണ്‍ കോള്‍ എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പവാറിനും അനില്‍ ദേശ്മുഖിനും നേരെ ഭീഷണി ഉണ്ടായിരിക്കുന്നത്. അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്െ്റ പേരിലാണ് ഭീഷണി സന്ദേശം. താക്കറെയുടെ വീട് സ്ഫോടനത്തില്‍ തകര്‍ക്കുമെന്നാണ് സന്ദേശം. ഇതിന് പിന്നാലെയാണ് അനില്‍ ദേശ്മുഖിനും പവാറിനും നേരെ ഭീഷണി ഉയര്‍ന്നത്.
താക്കയെുടെ ബാന്ദ്ര വസതിയിലേക്കാണ് ഭീഷണി കോള്‍ വന്നത്. ദുബായില്‍ നിന്നാണെന്നും ദാവൂദ് ഇബ്രാഹിന് വേണ്ടിയാണ് വിളിക്കുന്നതെന്നും ഇയാള്‍ പറഞ്ഞിരുന്നു. ദാവൂദിന് മുഖ്യമന്ത്രി താക്കറെയോട് സംസാരിക്കാന്‍ താല്‍പ്പര്യമുണ്ടെന്ന് വിളിച്ചയാള്‍ അറിയിച്ചു. എന്നാല്‍ മുഖ്യമന്ത്രിയുടെ വസതിയിലെ ടെലിഫോണ്‍ ഓപ്പറേറ്റര്‍ കോള്‍ കണക്ട് ചെയ്തില്ല.
രണ്ട് തവണയാണ് ഈ അജ്ഞാതന്‍ മുഖ്യമന്ത്രിയുടെ വസതിയിലേക്ക് വിളിച്ചത്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് മഹാരാഷ്ട്രാ മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. അതേസമയം മുഖ്യമന്ത്രിയുടെ വസതിയിലെ സുരക്ഷ വര്‍ദ്ധിപ്പിച്ചു.






