
ന്യൂയോർക്ക് : അമേരിക്കയുടെ ഷെൽബി റോജേഴ്സിനെ തോൽപ്പിച്ച് നാലാം സീഡും മുൻജേതാവുമായ നവോമി ഒസാക്ക യു.എസ് ഓപ്പൺ ടെന്നീസ് സെമി ഫൈനലിൽ. നേരിട്ടുളള സെറ്റുകൾക്കായിരുന്നു ജപ്പാൻ താരത്തിന്റെ വിജയം. സ്കോർ: 6-3,6-4.
മത്സരത്തിന്റെ എല്ലാ മേഖലിയിലും ആധിപത്യം പുലർത്തിയ ഒസാക്ക എതിരാളിയെ മൂന്നു തവണ ബ്രേക്ക് ചെയ്യുകയും ഏഴു എയ്സുകൾ ഉതിർക്കുകയും ചെയ്തു. മൂന്നാം ഗ്രാൻസ്ലാം ലക്ഷ്യമിടുന്ന ഒസാക്കയ്ക്ക് മുന്നിൽ ഷെൽബി റോജേഴ്സിന് കാര്യമായി ഒന്നും ചെയ്യാൻ കഴിഞ്ഞില്ല .മത്സരം ഒരു മണിക്കൂറും 20 മിനിറ്റും നീണ്ടുനിന്നു.
സെമിഫൈനലിൽ അമേരിക്കൻ താരമായ 28-ാം സീഡ് ജെന്നിഫർ ബ്രാഡിയാണ് ഒസാക്കയുടെ എതിരാളി. 23-ാം സീഡ് യൂലിയ പുറ്റിൻസ്റ്റേവയെ തോൽപ്പിച്ചാണ് ജെന്നിഫർ സെമിയിലെത്തിത്. സ്കോർ: 6-3.6-2.






