ന്യുഡല്‍ഹി: രാജ്യം ആകാംഷയോടെ കാത്തിരുന്ന അഭിമാന നിമിഷം. അഞ്ച് റഫാല്‍ യുദ്ധ വിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമായി. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിന്റെയും ഫ്രഞ്ച് പ്രതിരോധമന്ത്രി ഫ്ളോറന്‍സ് പാര്ളിയുടെയും സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.
അംബാല വ്യോമതാവളത്തില്‍ നടന്ന സര്‍വ ധര്‍മ്മ പുജയോടെയാണ് ചടങ്ങ് നടന്നത്. റഫാലിന്റെ വരവോടെ ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള ബന്ധം കൂടുതല്‍ ഊഷ്മളമായി എന്ന് രാജ്നാഥ് സിംഗ് പറഞ്ഞു. സ്വാതന്ത്ര്യാനന്തരം ഇന്ത്യയും ഫ്രാന്‍സും തമ്മില്‍ ഊര്‍ജസ്വലമായ പ്രതിരോധ ബന്ധമാണുള്ളത്. 'സ്വാതന്ത്ര്യ, സമത്വം, സഹോദര്യം, വസുദൈവ കുടുംബകം എന്ന സാര്‍വ്വത്രിക തത്വം ശക്തിപ്പെടുത്താന്‍ ഇരുരാജ്യങ്ങളും പ്രതിബന്ധരാണ്. അത് ലോകമെമ്പാടും വ്യാപിക്കുന്നു.
റഫാല്‍ ഇന്ത്യയില്‍ എത്തിക്കുന്നതിന് പല തടസ്സങ്ങളുമുണ്ടായിരുന്നു എന്നാല്‍ പ്രധാനമന്ത്രിയുടെ ഇച്ഛാശക്തി എല്ലാ തടസ്സങ്ങളും നീക്കി കൈമാറ്റത്തിന് വഴിയൊരുക്കി. അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകള്‍ ഇന്ന് സഫലീകരിക്കുകയാണ്.
റഫാലിനെ ഇന്ത്യന്‍ വ്യോമസേനയില്‍ ഉള്‍പ്പെടുത്തുന്നതോടെ ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള ബന്ധം ശക്തമാക്കാന്‍ കഴിയും. ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ ബന്ധവും മെച്ചപ്പെടുന്നു. ലോകസമാധാനമാണ് ഇന്ത്യയുടെ ആഗ്രഹം. മറ്റാരുടെയെങ്കിലും സമാധാനം നഷ്ടപ്പെടുത്താന്‍ ഇന്ത്യ ഒരു നടപടിയും സ്വീകരിക്കില്ല. അത് നമ്മുടെ അയല്‍രാജ്യങ്ങളില്‍ നിന്നും ലോകത്തിന്റെ മറ്റ് ഭാഗത്തുനിന്നും പ്രതീക്ഷിക്കുന്നു.
അടുത്തകാലത്ത് അതിര്‍ത്തിയില്‍ ഉരുണ്ടുകൂടിയ സംഘര്‍ഷങ്ങളുടെ സാഹചര്യത്തില്‍ റഫാലിന് ഇന്ത്യയില്‍ വലിയ പ്രാധാന്യമുണ്ട്. രാജ്യത്തിന്റെ പരമാധികാരത്തില്‍ കണ്ണ് വയ്ക്കുന്നവര്‍ക്ക് ശക്തമായ സന്ദേശമാണ് റഫാല്‍ ബന്ധം നല്‍കുന്നതെന്നും രാജ്നാഥ് സിംഗ് വ്യക്തമാക്കി.
ഇന്ത്യാ-ഫ്രാന്‍സ് പ്രതിരോധ ബന്ധത്തില്‍ പുതിയ അധ്യായം എഴുതിച്ചേര്ത്തിരിക്കുകയാണെന്ന് ഫ്രാന്‍സ് പ്രതിരോധമന്ത്രി ഫ്ളോറന്‍സ് പാര്‍ലി പറഞ്ഞു. ഫ്രാന്‍സിന്റെ ആഗോള വിതരണ ശൃംഖലയില്‍ ഇന്ത്യയുടെ മേക്ക് ഇന്‍ ഇന്ത്യ സംരംഭത്തേയും അതുപോലെയുള്ള മറ്റ് ഇന്ത്യന്‍ നിര്‍മാതാക്കളെയും ഉള്പ്പെടുത്തുമെന്നൂം അവര്‍ അറിയിച്ചു.
നിലവില്‍ അഞ്ച് റഫാല്‍ വിമാനങ്ങളാണ് ഇന്ത്യക്ക് കൈമാറിയിരിക്കുന്നത്. നാല് വിമാനങ്ങള്‍ കൂടി അടുത്ത മാസമെത്തും.

Comments