
കണ്ണൂർ : കർണാടകത്തിൽ നിന്ന് കേരലളത്തിലേക്ക് കഞ്ചാവ് കടത്തിയ കേസിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ പോലീസ് പിടികൂടി. കണ്ണൂർ ചീങ്ങാകുണ്ടം ബ്രാഞ്ച് സെക്രട്ടറി സുഭിലാഷിനെയാണ് മൈസൂർ സെൻട്രൽ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ എടുത്തത്. ഇയാളുടെ സഹോദരൻ സുബിത്തും കസ്റ്റഡിയിലുണ്ട്.
കേരളത്തിലേക്ക് 500 കിലോഗ്രാം കഞ്ചാവ് കടത്തിയതുമായി ബന്ധപ്പെട്ട് മൈസൂർ പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്. മൈസൂരിൽ നിന്നുള്ള പോലീസ് സംഘം കണ്ണൂരിലെത്തി ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. സുഭിലാഷിനെ പോലീസ് ക്ലിയറൻസ് ഇല്ലാതെ കണ്ണൂരിൽ ആംബുലൻസ് ഡ്രൈവറായി നിയമിച്ചത് നേരത്തെ വിവാദമായിരുന്നു.






