കോഴിക്കോട്: ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാമെന്ന് മുഖ്യമന്ത്രി കരുതേണ്ടെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ്. മാനസിക നിലയെകുറിച്ച് മുഖ്യമന്ത്രിയാണ് വേവലാതിപ്പെടേണ്ടത്. കെ. സുരേന്ദ്രനെതിരെ മുഖ്യമന്ത്രി നടത്തിയ പരാമര്‍ശം അങ്ങേയറ്റം പരിഹാസ്യമായിട്ടുള്ളതാണ്. സുരേന്ദ്രനെ ഒറ്റതിരിഞ്ഞ് ആക്രമിച്ച് പ്രക്ഷോഭത്തിന്റെ മുന ഒടിക്കാമെന്ന് കരുതുന്നുണ്ടെങ്കില്‍ അത് മുഖ്യമ്രന്തിയുടെ വ്യാമോഹം മാത്രമാണെന്നും കോഴിക്കോട് നടത്തിയ പ്രതിഷേധ സമരത്തില്‍ അദ്ദേഹം പറഞ്ഞു.
സുരേന്ദ്രന് മുഖ്യമന്ത്രിക്കെതിരെ ഉന്നയിച്ചിട്ടുള്ള ആരോപണങ്ങള്‍ വ്യക്തിപരമല്ല. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ എന്ന നിലയ്ക്ക് ആ ആരോപണങ്ങള്‍ ബി.ജെ.പിയുടെ ആരോപണങ്ങളാണ്. അവ വസ്തുതാപരമാണെന്ന് ഓരോ ദിവസം കഴിമ്പോഴും ജനങ്ങള്‍ക്ക് ബോധ്യമാവുകയാണ് മുഖ്യമന്ത്രി ചെയ്യേണ്ടത് ആ ആരോപണങ്ങള്‍ക്ക് മറുപടി പറയുകയാണ്. അതിനു പകരം ആരോപണം ഉന്നയിച്ച വ്യക്തിക്കും പ്രസ്ഥാനത്തിനുമെതിരെ വില കുറഞ്ഞ പരാമര്‍ശം നടത്തുകയല്ല വേണ്ടത്.
കെ.സുരേന്ദ്രന്റെ മാനസികാവസ്ഥയെ കുറിച്ച് മുഖ്യമന്ത്രി വല്ലാതെ വേവലാതിപ്പെടേണ്ടതില്ല. അദ്ദേഹം സ്വന്തം മാനസിക നിലയെ കുറിച്ചാണ് വേവലാതിപ്പെടേണ്ടത്. ഇന്നലത്തെ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹത്തിന്റെ ശരീരഭാഷയും മുഖത്തിന്റെ പ്രകൃതവും കാണുന്ന ഏതൊരു മലയാളിക്കും തോന്നുക അദ്ദേഹത്തിന്റെ മാനസികാവസ്ഥയില്‍ എന്തോ കുഴപ്പമുണ്ടെന്നാണ്.
എന്തിനാണ് മുഖ്യമന്ത്രി ഇങ്ങനെ മാനസിക വിഭ്രാന്തി കാണിക്കുന്നത്. എന്തിനാണ് ഇങ്ങനെ വേവലാതിപ്പെടുന്നത്. തന്റെ മന്ത്രിസഭയ്ക്കും പാര്‍ട്ടി നേതാക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമെതിരെ ആരോപണം ഉയര്‍ന്നുവരുമ്പോള്‍ ആ ആരോപണത്തെ രാഷ്ട്രീയാമായിട്ടാണ് പ്രതിരോധിക്കേണ്ടത്. അതിനു കഴിയാതെ വരുമ്പോഴാണ് വ്യക്തിപരമായി ആക്രമിക്കുന്നത്. അത് അംഗീകരിച്ചു നല്കാന് കഴിയില്ല.
അങ്ങനെ മുഖ്യമന്ത്രി കണ്ണുരുട്ടിയും പേടിപ്പിച്ചും ഈ സമരത്തെ ഇല്ലാതാക്കാമെന്ന് കരുതേണ്ട. ഭീഷണിയുടെ സ്വരത്തിലാണ് മുഖ്യമന്ത്രി ഇന്നലെ സംസാണിച്ചത്. സുരേന്ദ്രനുള്ള മറുപടി പിന്നെ കൊടുത്തോളമെന്നാണ് അദ്ദേഹം പറയുന്നത്. അതിന് ഒരുപാട് വ്യാഖ്യാനങ്ങളുണ്ട്. എവിടെ കൊടുത്തോളാമെന്നാണ് അദ്ദേഹം പറയുന്നത്. കേരളത്തില്‍ തനിക്കെതിരെ സംസാരിക്കുന്നവര്‍ക്ക് മുന്‍പും മറുപടി കൊടുത്തിട്ടുണ്ട്. അങ്ങനെ കൊടുക്കാമെന്നാണോ അദ്ദേഹം പറയുന്നത്. അതാണോ മുഖ്യമന്ത്രി ഉദ്ദേശിച്ചതെന്നും എം.ടി രമേശ് ചോദിച്ചു.

Comments