
കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് നടൻ തനിക്കും പിതാവിനും കോവിഡ് പോസിറ്റീവ് ആയെന്ന് വ്യക്തമാക്കി നടൻ വിശാൽ രം ഗത്ത് വന്നത്.
പിതാവിനാണ് ആദ്യം പോസിറ്റീവ് ആയതെന്നും അദ്ദേഹത്തെ പരിചരിച്ചത് വഴി തനിക്കും രോ ഗലക്ഷണങ്ങൾ ഉണ്ടായിരുന്നുവെന്നുമാണ് വിശാൽ സാമൂഹിക മാധ്യമങ്ങളിൽ കുറിച്ചത്. രോ ഗ വിമുക്തനായ വിവരം ആരാധകരെ അറിയിക്കുകയും ചെയ്തു.
വിശാലിന്റെ പിതാവ് ജി.കെ റെഡ്ഡി 82 വയസ്സു പിന്നിട്ടയാളാണ്. കോവിഡ് പോരാട്ടത്തിൽ തനിക്ക് തുണയായത് ചിട്ടയായ ദിനചര്യയാണെന്ന് പറയുകയാണ് ജി.കെ റെഡ്ഡി. വർക്കൗട്ട് വീഡിയോ പങ്കുവച്ചാണ് അദ്ദേഹം ആരാധകർക്ക് പ്രചോദനമേകുന്നത്.






