ബോളിവുഡ് താരം സാറ അലിഖാന്റെ ജന്മദിനത്തില്‍ ഹൃദ്യമായ ആശംസകളുമായി കരീന കപൂര്‍. സെയ്ഫ് അലി ഖാൻ, ഇബ്രാഹിം അലി ഖാൻ, സാറ എന്നിവർക്കൊപ്പമുള്ള മനോഹരമായ ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് കുടുംബചിത്രം ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായി പങ്കുവെച്ചുകൊണ്ടായിരുന്നു താരം ആശംസകള്‍ നേര്‍ന്നത്.
"ജന്മദിനാശംസകൾ പ്രിയപ്പെട്ട സാറ... കൂടുതൽ മത്തങ്ങ സബ്ജിക്കും ഇപ്പോൾ യോഗർട്ടുകൾക്കും വേണ്ടി... നിങ്ങളുടെ തളിക എപ്പോഴും നിറഞ്ഞിരിക്കട്ടെ..." എന്നായിരുന്നു കരീനയുടെ രസകരമായ സന്ദേശം. സെയ്ഫ് അലി ഖാന്റെയും ആദ്യ ഭാര്യ അമൃത സിംഗിന്റെയും മകളാണ് സാറ. സാറയുമായി വളരെ അടുത്ത സൗഹൃദമാണ് കരീനയ്ക്കുളളത്.

കേദാര്‍നാഥ് എന്ന ചിത്രത്തിലൂടെയാണ് സാറ വെളളിത്തിരയിലേക്കെത്തുന്നത്. പിന്നീട് നിരവധി ചിത്രങ്ങളുടെ ഭാഗമായി താരം മാറി. ആയുഷ്മാന്‍ ഖുറാനയ്‌ക്കൊപ്പമുളള 'ഉഡ്താ തീർ' എന്ന ചിത്രമാണ് സാറയുടെ ഏറ്റവും പുതിയ സിനിമ. ഒക്ടോബര്‍ 9-നാണ് ചിത്രം തിയേറ്റുകളിലെത്തുക.

Comments