ആദ്യത്തെ കണ്മണിക്കായുള്ള കാത്തിരിപ്പിലാണ് നടി സാമന്തയും ഭര്‍ത്താവും സംവിധായകനും നിർമ്മാതാവുമായ രാജ് നിഡിമോറുവും. അടുത്തിടെയായിരുന്നു താന്‍ ഗര്‍ഭിണിയാണെന്ന വിവരം താരം ആരാധകരെ അറിയിച്ചത്. തന്റെ ഗര്‍ഭകാലത്തെ വിശേഷങ്ങളും പുതിയ ചിന്തകളുമെല്ലാം സാമന്ത സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവെക്കാറുണ്ട്.
ജീവിതത്തിൽ ആഗ്രഹങ്ങൾ യാഥാർത്ഥ്യമാക്കുന്നതിന്റെയും കഠിനാധ്വാനത്തിന്റെയും പ്രാധാന്യത്തെക്കുറിച്ച് സാമന്ത കുറിച്ച വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. ഭാവിയിൽ താൻ ജീവിക്കാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ ഡയറിയിൽ എഴുതിവെക്കാറുണ്ടെന്നും, ആത്മാർത്ഥമായ പരിശ്രമത്തിലൂടെ അവ പിന്നീട് സ്വന്തം ജീവിതമായി മാറുന്നത് കാണാറുണ്ടെന്നും താരം വ്യക്തമാക്കുന്നു. സങ്കൽപ്പിക്കാൻ പോലും കഴിയാത്തത്ര വലിയ ആഗ്രഹങ്ങൾ ആദ്യമൊക്കെ എഴുതാൻ മടി തോന്നിയിരുന്നെങ്കിലും, പിന്നീട് അവയെല്ലാം ഭംഗിയായി യാഥാർത്ഥ്യമായെന്നും സാമന്ത കുറിപ്പിൽ പറയുന്നു.
‘ഞാന്‍ എന്നോട് തന്നെ ചെയ്ത 1000 ദിവസത്തെ പ്രതിജ്ഞയുടെ 484-ാം ദിവസം. ഇതുവരെ നിലവിലില്ലാത്ത ഒരു ജീവിതത്തെക്കുറിച്ച് എഴുതിയെടുക്കുന്നതില്‍ എന്തോ ശക്തമായ ഒരു കാര്യമുണ്ട്. എന്റെ ലിസ്റ്റിലെ ചില കാര്യങ്ങള്‍ വളരെ വലുതായിരുന്നു, അവ എഴുതുമ്പോള്‍ എനിക്ക് ഏതാണ്ട് മണ്ടത്തരമായി തോന്നി.
എന്നിരുന്നാലും ഞാന്‍ അവ എഴുതി. ആ സാധ്യമാകില്ലെന്ന് കരുതിയ കാര്യങ്ങളില്‍ എത്രയെണ്ണമാണ് പിന്നീട് എന്റെ ജീവിതമായി മാറിയതെന്ന് ഇപ്പോള്‍ എനിക്ക് തിരിഞ്ഞുനോക്കുമ്പോള്‍ കാണാന്‍ സാധിക്കുന്നു’. സാമന്ത കുറിച്ചു. ആഗ്രഹങ്ങള്‍ എഴുതിവെക്കുക എന്നത് മാത്രം പോരാ, അവയ്ക്കായി നിരന്തരം പരിശ്രമിച്ചുകൊണ്ടിരിക്കണമെന്നും താരം കൂട്ടിച്ചേര്‍ത്തു.
‘സ്വപ്നത്തിന് ഒരു സമയപരിധി നല്‍കുക.ചുറ്റുമുള്ള ഒച്ചപ്പാടുകളെല്ലാം ഒഴിവാക്കുക.തല താഴ്ത്തിപ്പിടിച്ച് ജോലി ചെയ്യുക.പ്രവര്‍ത്തിക്കുക. സ്വപ്നത്തിന്റെ ആവേശം കെട്ടടങ്ങിയ ശേഷവും വളരെക്കാലം മുന്നോട്ട് പോവുക.
ഈ താളുകള്‍ സൂക്ഷിക്കുന്നതിന്റെ ഏറ്റവും നല്ല ഭാഗം അതിന്റെ തുടക്കത്തിലേക്ക് തിരിഞ്ഞുപോരാന്‍ കഴിയുന്നതാണ്. എന്തെങ്കിലും ശക്തമായി ആഗ്രഹിക്കുകയും എന്നാല്‍ തനിക്ക് അത് ലഭിക്കുമെന്ന് വിശ്വസിക്കാന്‍ പോലും സ്വയം അനുവദിക്കാതിരിക്കുകയും ചെയ്ത സ്വന്തം പഴയ രൂപത്തിലേക്ക്.എന്നിട്ട് തിരിച്ചറിയുക...അവള്‍ അത് ചെയ്തു!
ഇന്നത്തെ നിങ്ങളുടെ ജീവിതം എങ്ങനെയുണ്ടോ അതിനേക്കാള്‍ വലുതായി വിശ്വസിക്കുക. വിശ്വസിക്കുക. വിശ്വസിക്കുക. വിശ്വസിക്കുക.പ്രത്യേകിച്ച് അത് മറ്റെല്ലാവരുടെയും മുന്നില്‍ വിഡ്ഢിത്തമായി തോന്നുമ്പോള്‍ പോലും. ’എന്ന് പറഞ്ഞായിരുന്നു താരം തന്റെ കുറിപ്പ് അവസാനിപ്പിച്ചത്.

തിയേറ്ററുകളില്‍ വലിയ വിജയം നേടിയ 'മാ ഇന്റി ബംഗാരം' ആണ് സാമന്തയുടേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. നന്ദിനി റെഡ്ഡി സംവിധാനം ചെയ്ത ചിത്രത്തില്‍ വളരെ ശക്തമായ ഒരു കഥാപാത്രത്തെയാണ് സാമന്ത അവതരിപ്പിച്ചത്. ബോക്സ് ഓഫീസിൽ വലിയ തരംഗം സൃഷ്ടിച്ച ഈ ചിത്രം 100 കോടി ക്ലബ്ബിലും ഇടം നേടിയിരുന്നു. ചിത്രത്തിന്റെ മികച്ച വിജയത്തിന് പിന്നാലെയാണ് സാമന്ത തന്റെ കരിയറിന് താൽക്കാലിക ഇടവേള നൽകി മാതൃത്വത്തിലേക്ക് കടക്കുന്നത്. ഭർത്താവ് രാജ് നിഡിമോരുവുമായി ചേർന്നുളള പുതിയ ജീവിതയാത്രയുടെ സന്തോഷത്തിലാണ് താരമിപ്പോ

Comments