തന്റെ പ്രിയപ്പെട്ട വളര്‍ത്തുനായ റിക്കിയുടെ വേര്‍പാടില്‍ നൊമ്പര കുറിപ്പുമായി അവതാരക രഞ്ജിനി ഹരിദാസ്. 2012ല്‍ രഞ്ജിനി അഡോപ്റ്റ് ചെയ്ത പട്ടിക്കുട്ടിയാണ് റിക്കി. 14 വര്‍ഷമായി രഞ്ജിനിയുടെ വീട്ടിലെ ഒരംഗത്തെ പോലെത്തന്നെയായിരുന്നു റിക്കിയും.
''എന്റെ സൂര്യനസ്തമിച്ചിരിക്കുന്നു. ഒരു യുഗത്തിന്റെ അവസാനം... എന്റെ എന്നത്തെയും പ്രണയം.
14 വര്‍ഷങ്ങള്‍ക്ക് മുമ്പ്, നീ എന്റെ ജീവിതത്തിലേക്ക് ഒരു കൊടുങ്കാറ്റുപോലെ കടന്നുവന്ന് അതിനെ ഏറ്റവും സുന്ദരമായ രീതിയില്‍ മാറ്റിമറിച്ചു. തീര്‍ച്ചയായും, നീ തന്നെയാണ് എന്റെ ഏറ്റവും വലിയ അനുഗ്രഹവും പ്രചോദനവും. യഥാര്‍ത്ഥ അതിജീവനമെന്താണെന്നും പോരാട്ടവീര്യമെന്താണെന്നും നീ എനിക്ക് കാണിച്ചുതന്നു. നീ അറിയുന്നതിലും എത്രയോ ഇരട്ടി സ്‌നേഹം നീ എനിക്ക് നല്‍കി.
മറ്റാരെയും ഞാന്‍ സ്‌നേഹിച്ചിട്ടില്ലാത്ത വിധമാണ് ഞാന്‍ നിന്നെ സ്‌നേഹിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ, ഈ യാത്രപറച്ചില്‍ ഉണ്ടാക്കുന്ന വേദന വാക്കുകളാല്‍ വിവരിക്കാന്‍ എനിക്കറിയില്ല. എന്റെ ഒരു ഭാഗം നിന്നോടൊപ്പം പോയതുപോലെ എനിക്ക് തോന്നുന്നു - എന്നെന്നേക്കുമായി. സത്യത്തില്‍ ഇത് എങ്ങനെ നേരിടണമെന്ന് എനിക്കറിയില്ല.
എല്ലാ ജന്മങ്ങളിലും, കാലത്തിന്റെ അവസാനം വരെ, നമ്മള്‍ വീണ്ടും വീണ്ടും കണ്ടുമുട്ടുമെന്ന് ഞാന്‍ പ്രത്യാശിക്കുന്നു. കാരണം ഉറപ്പിച്ചു പറയാന്‍ കഴിയുന്ന ഒരു കാര്യമുണ്ടെങ്കില്‍ അത് നമ്മള്‍ ഒന്നാകേണ്ടവരാണെന്നതാണ്. ഞാന്‍ എപ്പോഴും നിന്നിലേക്ക് തിരികെയെത്തും. നീ എന്നെ തിരഞ്ഞെടുക്കുമെന്ന് എനിക്ക് ഉറപ്പുള്ളതുപോലെ, ഞാനും എപ്പോഴും നിന്നെത്തന്നെ തിരഞ്ഞെടുക്കും.
നിനക്ക് നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എല്ലാത്തിനും നന്ദി. നീ എനിക്ക് തന്ന എല്ലാത്തിനും, എന്നെ പഠിപ്പിച്ചതിനും, നീ പോലുമറിയാതെ എനിക്കായി ചെയ്ത സകല കാര്യങ്ങള്‍ക്കും.നീ അറിയാത്ത അത്രയധികം രീതിയില്‍ നീ എന്നെ മാറ്റിമറിച്ചിട്ടുണ്ട്. എന്റെ ജീവിതത്തിന്റെ അവസാനം വരെ ഞാന്‍ അത് എന്നില്‍ കൊണ്ടുനടക്കും.
എന്റെ എന്നത്തെയും പ്രിയപ്പെട്ട ആണ്‍കുട്ടി. എന്റെ ഏറ്റവും വലിയ പ്രണയം.എന്റെ എന്റെ വീട്. നമ്മള്‍ വീണ്ടും കണ്ടുമുട്ടുന്നത് വരെ.എനിക്കായി കാത്തിരിക്കൂ'', എന്നാണ് രഞ്ജിനി ഹരിദാസ് കുറിച്ചത്.

Comments