കൊച്ചി: യുഎഇ കോണ്‍സുലേറ്റില്‍ നിന്നും പാഴ്സലുകള്‍ കൊണ്ടു പോയതുമായി ബന്ധപ്പെട്ട കേസില്‍ ഇ.ഡി.യ്ക്കും എന്‍.ഐ.എയ്ക്കും പിന്നാലെ കസ്റ്റംസും മന്ത്രി കെ ടി ജലീലിനെ ചോദ്യം ചെയ്യും. മതഗ്രന്ഥം കൊണ്ടു പോയ കേസില്‍ സാമ്പത്തീക വിഭാഗ കുറ്റകൃത്യങ്ങള്‍ പരിശോധന നടത്തുന്ന എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് (ഇഡി) രണ്ടു തവണ ചോദ്യം ചെയ്തതിന് പിന്നാലെ ഹവാലാ, തീവ്രവാദ ഇടപാടുകള്‍ പരിശോധിക്കുന്ന ദേശീയ കുറ്റാന്വേഷണ ഏജന്‍സിയും ജലീലിനെ ചോദ്യം ചെയ്തിരിക്കുകയാണ്.
ഇതിന് പിന്നാലെയാണ് മറ്റൊരു കേന്ദ്ര ഏജന്‍സിയായ കസ്റ്റംസും മന്ത്രിയെ ചോദ്യം ചെയ്യാനൊരുങ്ങുന്നത്. ജലീലിന്റെ ഇടപെടലില്‍ ആദ്യം സംശയം രേഖപ്പെടുത്തിയതും അന്വേഷണം തുടങ്ങിയതും കസ്റ്റംസായിരുന്നു. കോണ്‍സുലേറ്റില്‍ നിന്നുള്ള പാഴ്സലുകള്‍ മതഗ്രന്ഥമായിരുന്നോ എന്ന കാര്യത്തില്‍ കസ്റ്റംസ് ഇടപെട്ടതിന് പിന്നാലെയാണ് ഇഡിയും എന്‍ഐഎ യും മന്ത്രിയെ ചോദ്യം ചെയ്തത്. ഇതില്‍ സാമ്പത്തീക കുറ്റകൃത്യങ്ങള്‍ നടന്നിട്ടുണ്ടോ എന്ന് ഇ ഡി അന്വേഷിച്ചപ്പോള്‍ കൊണ്ടുപോയ പാഴ്സലിന് സ്വര്‍ണ്ണക്കടത്തുമായോ തീവ്രവാദഗ്രൂപ്പിന് പണം എത്തിക്കുന്നതുമായി ബന്ധപ്പെട്ട തെളിവുകള്‍ ഉണ്ടോ എന്നാണ് കേന്ദ്ര കുറ്റകൃത്യ ഏജന്‍സി നോക്കിയത്.
ഈ രണ്ടു ചോദ്യം ചെയ്യലിന് പുറകേയാണ് കസ്റ്റംസും വരുന്നത്. സ്വര്‍ണ്ണക്കടത്ത് കേസില്‍ ആരോപണ വിധേയമായിരിക്കുന്ന യുഎഇ കോണ്‍സുലേറ്റുമായി ജലീലിന് സംശയാസ്പദമായ രീതിയില്‍ ബന്ധമുണ്ടെന്നാണ് കസ്റ്റംസ് കരുതുന്നത്. പാഴ്സലില്‍ മതഗ്രന്ഥങ്ങള്‍ ഇല്ലായിരുന്നെന്നാണ് കസ്റ്റംസ് കേന്ദ്രത്തിന് അയച്ച റിപ്പോര്‍ട്ടിലും പറയുന്നത്. കോണ്‍സുലേറ്റുകള്‍ വഴി മറ്റു രാജ്യങ്ങളില്‍ മതഗ്രന്ഥങ്ങള്‍ വിതരണം ചെയ്യുന്ന രീതി തങ്ങള്‍ക്ക് ഇല്ലെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം കൂടി പറഞ്ഞതോടെയാണ് വിവാദം ശക്തമായത്.
കെടി ജലീല്‍ ചെയര്‍മാനായ സി ആപ്റ്റിന്റെ ഔദ്യോഗിക വാഹനത്തിലായിരുന്നു പാഴ്സലുകള്‍ മലപ്പുറത്തേക്ക് കൊണ്ടുപോയത്. എടപ്പാളിലും ആലത്തിയൂരിലുമുള്ള മതസ്ഥാപനത്തിലേക്കാണ് പാഴ്സലുകള്‍ എത്തിച്ചതെന്നും അവ ഇപ്പോഴും അവിടെത്തന്നെ ഉണ്ടെന്നുമാണ് ജലീലിന്റെ വാദം. കസ്റ്റംസ് സിആപ്റ്റിന്റെ ഓഫിസില്‍ എത്തി വിശദീകരണം തേടിയിരുന്നു. സി ആപ്റ്റ് ഓഫീസിലെ അഞ്ച് ജീവനക്കാരില്‍ നിന്നാണു കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വിവരങ്ങള്‍ ശേഖരിച്ചത്. മുപ്പത്തിരണ്ട് പെട്ടികളില്‍ സിആപ്റ്റില്‍ ശേഷിച്ച പെട്ടികളില്‍ ഒന്ന് തൂക്കം പരിശോധിക്കാനായി കസ്റ്റംസ് കൊണ്ടുപോവുകയും ചെയ്തു.
പാഴ്സലുകളില്‍ മതഗ്രന്ഥങ്ങള്‍ തന്നെയായിരുന്നുവെന്നാണ് സിആപ്റ്റ് അധികൃതരും പറയുന്നത്. പ്ലസ് വണ്‍, പ്ലസ് ടു തലത്തിലേക്കുള്ള പാഠപുസ്തകങ്ങളുടെ അച്ചടി വൈകിയതിനാല്‍ അത് പൂര്‍ത്തിയാക്കി വിതരണം ചെയ്തുകൊണ്ടിരുന്ന സമയത്തായിരുന്നു പ്രസ്തുത പായ്ക്കറ്റുകള്‍ കൂടി ഇന്ന സ്ഥലങ്ങളില്‍ എത്തിക്കാമോയെന്നു മന്ത്രി ചോദിച്ചതെന്നാണ് സി ആപ്റ്റ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഒരു ഓണ്‍ലൈന്‍ മാധ്യമവും റിപ്പോര്‍ട്ട് ചെയ്യുന്നത്.

Comments