
പാലോട്: സൈബര് സെല് ഉദ്യോഗസ്ഥനെന്ന വ്യാജനേ വീടുകളിലെത്തി സ്ത്രീകളെ ലൈംഗികമായി ഉപദ്രവിക്കാന് ശ്രമിച്ചയാള് പിടിയില്. കുറുപുഴ നന്ദിയോട് പൗവത്തൂര് സ്മിതാഭവനില് ദിപു കൃഷ്ണന് (36) എന്നയാളാണ് ആള്മാറാട്ടത്തിന് പോലീസ് പിടിയിലായത്.
സൈബര് സെല് ഉദ്യോഗസ്ഥാനാണെന്ന് പരിചയപ്പെടുത്തിയാണ് ഇയാള് വീടുകളിലെത്തുക. തുടര്ന്ന്, സ്ത്രീകളുടെ നഗ്ന ചിത്രങ്ങളും വീഡിയോകളും യൂട്യൂബില് വന്നുവെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച ശേഷം ശരീരത്തിന്റെ അളവുകള് എടുക്കണമെന്ന് ആവശ്യപ്പെടും. ഇത്തരത്തിലാണ് ഇയാള് ലൈംഗികചൂഷണം നടത്തിയിരുന്നത്.
കഴിഞ്ഞ 4ന് പാലോട് സ്വദേശിനിയായ യുവതിയുട പരാതിയില് കേസെടുത്ത പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാള് പിടിയിലായത്. ഇയാളുടെ രേഖാചിത്രം തയ്യാറാക്കിയും ഫോണ് രേഖകള് പരിശോധിച്ചുമാണ് ഇയാളെ കണ്ടെത്തിയത്. ഫോണ്കോളുകള് പരിശോധിച്ച് 8 കിലോമീറ്റര് ചുറ്റളവിലുള്ള സിസിടിവികള് പരിശോധിച്ചാണ് പ്രതി സഞ്ചരിച്ച വാഹനം കണ്ടെത്തിയത്. പത്ത് വര്ഷമായി ഇയാള് വിദേശത്തായിരുന്നു. അവിടെയും കുറച്ച്് കാലം ജയില്ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ്രപതിയെ നെടുമങ്ങാട് കോടതിയില് ഹാജരാക്കി.







Comments